Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദ്ധ്യാത്മികതയ്‌ക്കെതിരെ കടന്നുകയറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 10:02 pm IST
in Vicharam

ഭാരതത്തില്‍ അനാദികാലം മുതല്‍ നിലനിന്നുവരുന്ന ആദ്ധ്യാത്മിക സംസ്‌കാരം ആധുനികതയുടെ മറവില്‍ തച്ചുടയ്‌ക്കപ്പെടുന്നു. ലോകം മുഴുവന്‍ വെളിച്ചം വീശുവാന്‍ ശേഷിയുള്ള ഭാരത സംസ്‌കാരം- ലോകത്തിന് മുഴുവന്‍ സൗഖ്യം നേരുന്ന ഭാരത സംസ്‌കാരം- ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍, രാഷ്‌ട്രീയ ചേരിതിരിവിന്റെ പേരില്‍ തമസ്‌ക്കരിക്കപ്പെടുകയാണ്.

വ്യാസവസിഷ്ഠവിശ്വാമിത്രാദികളും രാമകൃഷ്ണപരമഹംസവിവേകാനന്ദശീനാരായണഗുരുവും വരെയുള്ള ആദ്ധ്യാത്മിക ആചാര്യന്മാരും പകര്‍ന്നുതന്ന ആദ്ധ്യാത്മിക ചൈതന്യത്തിന്റെ ശ്രേഷ്ഠത പലപ്പോഴും നമ്മള്‍ മനഃപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൂര്‍വ്വിക ആചാരാനുഷ്ഠാനത്തിന്റെ അന്തഃസത്ത മനസ്സിലാക്കാതെ അതിനെ പൊതുജനമദ്ധ്യത്തില്‍ കീറിമുറിക്കുന്നു. ശബരിമലയും ഗുരുവായൂരും പോലെയുള്ള നമ്മുടെ ആദ്ധ്യാത്മിക ചൈതന്യകേന്ദ്രങ്ങളെ ഇല്ലാതെയാക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു.

ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെയും ആചാര്യന്മാര്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തിയാല്‍ ജനശ്രദ്ധ ആകര്‍ഷിക്കാം എന്ന വ്യര്‍ത്ഥമായ ചിന്തയാണ് ഇത്തരക്കാരെ നയിക്കുന്നത്. ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടി ഭൂരിപക്ഷത്തെ അവഗണിക്കുന്ന സമീപനം സാമുദായികമായി അസന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായാണ്. ഇത്തരം സമീപനം മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ക്ഷേത്രം എന്നത് കേവലം ഒരു വ്യാപാര കേന്ദ്രമല്ല. മറിച്ച് ശ്രേഷ്ഠമായ ആദ്ധ്യാത്മിക സംസ്‌കാരത്തിന്റെ കലാശാലയാണ് എന്ന് തിരിച്ചറിയണം. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പൂര്‍വ്വാചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്.

വ്യത്യസ്തമായ താന്ത്രിക പൂജാവിധികള്‍ ഉണ്ട്. അതിനെയൊക്കെ ആധുനികതയുടെയും സ്ത്രീ പുരുഷ സമത്വത്തിന്റെയും പേരുപറഞ്ഞ് തച്ചുടയ്‌ക്കാന്‍ ശ്രമിച്ചാല്‍ അത് ആത്മഹത്യാപരമായ സമീപനം ആയിരിക്കും എന്ന് ഓര്‍ക്കുക.

പാരമ്പര്യത്തിലും പൂര്‍വ്വാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന ഭൂരിപക്ഷ ജനസഞ്ചയം ഇവിടെ ഉണ്ട്. അവര്‍ ഒരുമിച്ചുനിന്ന് നേരിട്ടാല്‍ ഒരു നിമിഷംകൊണ്ട് തീരുന്നതാണ് ഈ വെല്ലുവിളികള്‍ എന്ന് അറിയുന്നത് നന്ന്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഒരിക്കലും യോജിച്ച് നില്‍ക്കാത്ത ഈ ഭൂരിപക്ഷ ജനസഞ്ചയത്തെ ജാതിയും മതവും പറഞ്ഞ് കൂടുതല്‍ കൂടുതല്‍ അകറ്റുകയും ഈ അവസരം മറ്റുള്ളവര്‍ മുതലെടുക്കുകയുമാണ് ചെയ്യുന്നത്.

അവിടെയാണ് അഖിലകേരള തന്ത്രിമണ്ഡലം രൂപംകൊടുത്ത നയത്തിന്റെ പ്രാധാന്യം. ഹൈന്ദവ ഐക്യം തന്നെയാണ് തന്ത്രിമണ്ഡലത്തിന്റെ നയം. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കാതെയിരിക്കണമെങ്കില്‍ നമ്മള്‍ ഒരുമിച്ച് നിന്നേ മതിയാകു. യോജിച്ചുനിന്ന് അര്‍ഹതയുള്ളത് പിടിച്ചുവാങ്ങിയാല്‍ മാത്രമേ ഇവിടെ നിലനില്‍പ്പുള്ളൂ. സ്‌കൂള്‍-കോളേജ് തലം മുതല്‍ സര്‍വ്വകലാശാലകള്‍വരെ ഈ വേര്‍തിരിവ് വളരെ വ്യക്തമായി നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ജോലി, സാമ്പത്തികം, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാംതന്നെ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.

അതെല്ലാം വിരലിലെണ്ണാവുന്ന ചില സമാമുദായിക ശക്തികള്‍ കൈയടക്കിവച്ചിരിക്കുകയാണ്. ഭൂരിപക്ഷത്തെ ചൂഷണം ചെയ്ത് ചിലര്‍മാത്രം ഔന്നത്യത്തിന്റെ പട്ടുമെത്തയില്‍ ശയിക്കുകയാണ്. ”ലോകാ സമസ്താ സുഖിനോ ഭവന്തു”എന്ന് ഉച്ചരിച്ച് ലോകത്തിനു മുഴുവന്‍ നല്ലതുവരണം എന്ന് പ്രാര്‍ത്ഥിച്ച് പഠിച്ച നമ്മള്‍ നിസ്സംഗതയോടെയും നിസ്സഹായതയോടെയും ഇതെല്ലാം നിശബ്ദമായി കണ്ടുകൊണ്ടിരിക്കുകയാണ്. മാറണം, നമ്മള്‍ മാറ്റത്തിന് വിധേയമാകണം. ആചാര്യന്മാര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമത്തിനും അനീതിക്കുമെതിരെ ഒറ്റക്കെട്ടായി നിന്ന് ശബ്ദമുയര്‍ത്താന്‍ പഠിക്കേണ്ടിയിരിക്കുന്നു.

ആദ്ധ്യാത്മികതലത്തില്‍ വരുന്ന തലമുറയെ എങ്കിലും ആഴത്തില്‍ ചിന്തിക്കാന്‍ ശേഷിയുള്ളവരാക്കി മാറ്റണം. അതിനുവേണ്ടി അവരെ സുസജ്ജരാക്കാം. വേദപഠനം പോലുള്ള കാര്യങ്ങള്‍ സാര്‍വ്വത്രികമാക്കണം.

ഭൂരിപക്ഷത്തോടുള്ള ഈ അവഗണനയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം, പ്രതികരിക്കണം. ഇനി നമ്മള്‍ പ്രതികരണശേഷി ഇല്ലാത്തവരായി പ്രവര്‍ത്തിച്ചാല്‍ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞ് അനീതിക്കും അക്രമത്തിനും അവഗണനയ്‌ക്കും എതിരെ ശ്രീകോവിലില്‍ നിന്ന് പുറത്തിറങ്ങി ഭരണസിരാകേന്ദ്രങ്ങളില്‍ ശബ്ദം ഉയര്‍ത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.