Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെ.സി. വേണുഗോപാലിന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 11:13 pm IST
in Ernakulam

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാലിന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. കമ്മീഷന്‍ മുമ്പ് നോട്ടീസയച്ചിട്ടും പ്രതികരിക്കാതിരുന്ന വേണുഗോപാലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. സോളാര്‍ കമ്മീഷനില്‍ സരിത.എസ്. നായര്‍ ഈ മാസം 13ന് സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കമ്മീഷന്റെ വിമര്‍ശനം ഉയര്‍ത്തിയത്. സരിത സോളാര്‍ കമ്മീഷനില്‍ നല്‍കിയ കത്തിലും കത്തിലെ വിവരങ്ങള്‍ സാധൂകരിക്കുന്നതിനായി നല്‍കിയ ഡിജിറ്റല്‍ തെളിവുകളിലും തന്നെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അപകീര്‍ത്തികരമായതിനാല്‍ അതിന്റെ നിജസ്ഥിതി അറിയുന്നതിനായി കത്തിന്റെയും തെളിവുകളുടെയും പകര്‍പ്പുവേണമെന്നുമാണ് വേണുഗോപാല്‍ അഡ്വ. അജയ് ബെന്‍ ജോസ് വഴി നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

സരിത കമ്മീഷന്‍ സെക്രട്ടറിയ്‌ക്കാണ് തെളിവുകള്‍ സമര്‍പ്പിച്ചതെന്നും അത് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. 30ന് സരിതയെ കമ്മീഷനില്‍ വരുത്തി തെളിവുകള്‍ സംബന്ധിച്ച വിവരങ്ങളാരാഞ്ഞതിനുശേഷമേ അവ പരിശോധിക്കുകയുള്ളൂ. കത്തില്‍ വേണുഗോപാലിനെക്കുറിച്ച് പരാമര്‍ശമുണ്ട്.

കത്തിലെ ഈ പരാമര്‍ശ ഭാഗത്തിന്റെ പകര്‍പ്പു നല്‍കുന്നതില്‍ വിരോധമില്ല. എന്നാല്‍ പെന്‍ഡ്രൈവിലെ വീഡിയോദൃശ്യങ്ങളും മറ്റും പരിശോധിച്ചശേഷം അതില്‍ വേണുഗോപാലുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടെങ്കില്‍ മാത്രം അത് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നല്‍കാന്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചു. സരിത തെളിവു നല്‍കിയപ്പോള്‍ മാത്രമാണോ വേണുഗോപാലിന് തന്നെ മോശമായിചിത്രീകരിച്ചുവെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും തോന്നിയതെന്നും കമ്മീഷന്‍ ചോദിച്ചു.

നേരത്തെ ബിജുരാധാകൃഷ്ണന്‍ കമ്മീഷനു മുന്നില്‍ വേണുഗോപാലനെതിരെ മൊഴി നല്‍കിയിരുന്നു. അത് മാധ്യമങ്ങളില്‍ വന്നതുമാണ്. അന്നൊന്നും അത് അപകീര്‍ത്തികരമായി തോന്നിയിട്ടില്ലേയെന്നും കമ്മീഷന്‍ ചോദിച്ചു. 13ന് സരിത തെളിവു സമര്‍പ്പിച്ച് പിറ്റേന്ന് പത്രങ്ങളില്‍ കണ്ട വാര്‍ത്ത, തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കമ്മീഷന് വേണുഗോപാല്‍ കത്തു നല്‍കിയെന്നാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്ത വന്നതെന്നും കമ്മീഷന്‍ ചോദിച്ചു. സരിത നല്‍കിയ തെളിവുകള്‍ പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്നും അതിനുമുമ്പ് പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നും ഇതുവരെ ലഭിച്ച തെളിവുകളുടെ പരിശോധന ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ വിസ്തരിച്ച് രണ്ടാംഘട്ട തെളിവുശേഖരണം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.