Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരഞ്ഞെടുപ്പ്ഫലം: ഇരുമുന്നണികളിലും പടലപ്പിണക്കം രൂക്ഷമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 11:51 am IST
in Kozhikode

കോഴിക്കോട്: ജില്ലയിലെ തെരഞ്ഞെടുപ്പ്ഫലം പുറത്തുവരുന്നതോടെ ഇരു മുന്നണികളിലും പടലപ്പിണക്കം ശക്തിപ്പെടും. യുഡിഎഫിനേല്‍ക്കുന്ന കനത്ത തിരിച്ചടി മുസ്ലിംലീഗ് കോണ്‍ഗ്രസും തമ്മില്‍ നിലവിലുള്ള ബന്ധം കൂടുതല്‍ വഷളാക്കും. മന്ത്രി എം.കെ. മുനീര്‍ പരാജയപ്പെടുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ വിലയിരുത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് സജീവമായിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഗ് ബന്ധം ഏറെ വഷളായിരുന്നു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുസ്ലിംലീഗ് മണ്ഡലംപ്രസിഡന്റ് സ്വമേധയാ മകന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണ് ലീഗിനുള്ളിലും, ലീഗും-കോണ്‍ഗ്രസും തമ്മിലും പ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണം. യുഡിഎഫ് സ്ഥാനാര്‍ ത്ഥി തോറ്റതോടെ കോണ്‍ഗ്രസുകാര്‍ പാലം വലിച്ചതാണെന്ന് ഒരുവിഭാഗം ലീഗ് നേതാക്കള്‍ ആരോപിച്ചിരുന്നു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലുണ്ടായ അനൈക്യം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളില്‍ യുഡിഎഫ് സംവിധാനം പാടെ തകര്‍ന്നു. ബൂത്ത്, മണ്ഡലം തലങ്ങളില്‍ യുഡിഎഫ് യോഗങ്ങള്‍പോലും വിളിച്ചുകൂട്ടാന്‍ കഴിഞ്ഞില്ല. ഇത് രണ്ട് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സാരമായി ബാധിച്ചു. കൊയിലാണ്ടി, വടകര, കൊടുവള്ളി, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എലത്തൂരിലും വടകരയിലും ജനതാദള്‍ കോണ്‍ഗ്രസ് അനൈക്യവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത കോഴിക്കോട്ടെ സമ്മേളനത്തില്‍ 200ല്‍താഴെ മാത്രമാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പ്ഫലം തിരിച്ചടിയാകുന്നതോടെ തര്‍ക്കം രൂക്ഷമാകുമെന്നാണ് സൂചന.ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ അനവസരത്തിലുള്ള പ്രസ്താവനകള്‍ മുന്നണിയുടെ പ്രതിച്ഛായ ബാധിച്ചെന്നും യുഡിഎഫിനുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇടതുപക്ഷ മുന്നണിയിലും സ്ഥിതിഗതികള്‍ സാധാരണനിലയിലല്ല. കുറ്റിയാടി, കൊയിലാണ്ടി,ബാലുശ്ശേരി, സൗത്ത് മണ്ഡലങ്ങളില്‍ യുഡിഎഫ് വന്‍ പണമൊഴുക്കിയതായി സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന്‍ ആരോപിച്ചത് പരാജയം മുന്‍കൂട്ടി കണ്ടാണെന്ന സൂചനയുണ്ട്. കുറ്റിയാടിയില്‍ മോഹനന്റെ ഭാര്യ ലതികക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫിന് ഈ മണ്ഡലങ്ങളില്‍ മുന്നേറാനായില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പരാജയം മറച്ചുവെക്കാനുള്ള ശ്രമമാണ് ജില്ലാസെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യം. നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി. കൊല്ലപ്പെട്ട പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനെ കയ്യൊഴിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രാദേശികമായി ഇത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി. ഏരിയാ-ജില്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഈ സംഭവത്തിലെ സുപ്രധാന പ്രതികള്‍. അവകാശവാദങ്ങള്‍ പലതുമുന്നയിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് തിരിച്ചടി നേരിടുന്ന ജില്ലയായി കോഴിക്കോട് മാറുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ഭയപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

Kerala

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

Kerala

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

Kerala

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

Kerala

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ആഗോള ബഹുമതികൾ ലഭിച്ച രാഷ്‌ട്ര തലവന്മാരിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പുരസ്‌കാരങ്ങള്‍ 32 കടന്നു

ഭക്ഷണമേശയിലും അല്‍പ്പം കാര്യം

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ പള്ളിക്ക് നേരെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു: അക്രമികളെ വെടിവെച്ചു കൊന്നു

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

സർക്കാർ ആനുകൂല്യങ്ങളും ബിസിനസ്സ് പുരോഗതിയും! സമ്പൂർണ്ണ രാശിഫലം (19 മെയ് 2026) – AI ജ്യോതിഷം

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.