തിരുവനന്തപുരം: നഗരസഭാ അതിര്‍ത്തിയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ അടയന്തരമായി നീക്കം ചെയ്യണമെന്ന് മേയര്‍ അറിയിച്ചു. മഴക്കാലമായതിനാല്‍ ബോര്‍ഡ് മറിഞ്ഞ് വീണ് പൊതുജനങ്ങള്‍ക്ക് അപകടസാധ്യത ഉണ്ടാകാതിരിക്കാനാണ് നഗരാതിര്‍ത്തിയില്‍ സ്ഥാപനങ്ങളും സംഘടനകളും സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ബോര്‍ഡുകളും അടിയന്തരമായി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബന്ധപ്പെട്ടവരുടെ പേരില്‍ നടപടിസ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
















