Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പകര്‍ച്ച വ്യാധി പേടിയില്‍ തലസ്ഥാനവാസികള്‍; നഗരസഭ തിരിഞ്ഞുനോക്കിയില്ല മഴ കനത്തു; മാലിന്യകൂമ്പാരം റോഡിലേക്കൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 10:26 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജില്ലയില്‍ വേനല്‍മഴ ശക്തമായതോടെ തലസ്ഥാന വാസികള്‍ പകര്‍ച്ച വ്യാധി ഭീഷണിയില്‍. ഇന്നലെ ഉച്ചവരെ തുടര്‍ച്ചയായ മഴയാണ് ജില്ലയുടെ മിക്ക ഭാഗങ്ങളിലും ലഭിച്ചത്. കനത്ത മഴയില്‍ ഏറെ നാഷനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതും നഗരത്തില്‍ കൂനകൂട്ടിയിരിക്കുന്ന മാലിന്യങ്ങള്‍ റോഡിലേക്ക് പരന്നതോടെ കാല്‍നടയാത്രക്കാരും തലസ്ഥാനനഗരത്തിലെ കോളനി വാസികളും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ ഓട നിറഞ്ഞ് മാലിന്യങ്ങള്‍ റോഡിലേക്കൊഴുകി. ചെങ്കല്‍ചൂളയിലും കരിമഠം കോളനിയിലും മലിനജലം വീടുകളുടെ അടുക്കളവരെയെത്തി. മഴക്കാലമടുത്തെന്ന മുന്നറയിപ്പ് നഗരസഭ അവഗണിച്ചതോടെ തലസ്ഥാനനഗരം പകര്‍ച്ച വ്യാധി ഭീഷണിയിലകപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് ആഴ്ചകള്‍ക്കു മുമ്പേ ഉണ്ടായിരുന്നുവെങ്കിലും നഗരസഭ അത് അവഗമിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണം ആരംഭിക്കാന്‍ നഗരസഭ അധികൃതര്‍ തയ്യാറായില്ല. ചെറിയൊരുമഴ പെയ്താല്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന മരുതുംകുഴി, ശാസ്തമംഗലം, ഇടപ്പഴഞ്ഞി, ചെങ്കല്‍ ചൂളയിലെ രാജിജിനഗര്‍കോളനി, കരിമടം കോളനി എന്നിവിടങ്ങളിലൊന്നും മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയായിട്ടില്ല. ഓടകള്‍ മാലിന്യകൂമ്പാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നിരവധി തവണ പരാതിനല്‍കിയിട്ടും നഗരസഭ തിരിഞ്ഞുനോക്കിയില്ലെന്ന് കോളനിക്കാര്‍ പറയുന്നു.

കനത്ത മഴയില്‍ ജില്ലയിലെ മറ്റിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. തിരുമല പള്ളിമുക്കില്‍ കാറിന് മുകളില്‍ മരം വീണ് കാര്‍ പൂര്‍ണമായും തകര്‍ന്നു. ശ്രീകാര്യം ശ്രീധന്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഡോ. അനിതയുടെ കാറിന് മുകളിലാണ് മരം വീണത്. മരം വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഇവിടെ ഗതാഗത തടസ്സം ഉണ്ടായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ മഴ മിക്കയിടങ്ങളിലും തുടരുകയാണ്. ചിലയിടങ്ങളില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി. ജലാശയങ്ങളും തോടുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു. വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി തുടങ്ങിയ ഓപ്പറേഷന്‍ അനന്ത എങ്ങുമെത്താത്താണ് വെള്ളക്കെട്ടിനു കാരണം. കിഴക്കേകോട്ടയിലും തമ്പാനൂരും പണി പൂര്‍ത്തിയാകാറായതിനാല്‍ വെള്ളക്കെട്ടിന് അല്‍പമെങ്കിലും കുറവുണ്ടായി. അതേസമയം അടുത്തിടെ സര്‍വീസ് ആരംഭിച്ച കരമന-കളിയിക്കാവിള റോഡിലും കാരയ്‌ക്കാമണ്ഡപത്തും വലിയ വെള്ളക്കെട്ടുണ്ടായി.

നാശനഷ്ടങ്ങളുടെ കണക്കുകള്‍ തുടര്‍ദിവസങ്ങളില്‍ ലഭ്യമാകും. തീരദേശ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. വലിയതുറ, അടിമലത്തുറ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 22 കുടുംബങ്ങളാണ് വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ജില്ലകള്‍ക്ക് താത്കാലിക ആശ്വാസമായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈമാസം 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. സഹായം ആവശ്യമുള്ളവര്‍ക്കായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 0471 230045 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

പുതിയ വാര്‍ത്തകള്‍

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.