കണ്ണൂര്‍: വോട്ടെടുപ്പിനിടെ എടക്കാട് മുസ്‌ലീം ലീഗ് -എസ്.ഡി.പി.ഐ സംഘര്‍ഷം. സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പാപ്പിനിശേരി വെസ്റ്റ് ഇല്ലിറത്ത് ലീഗ് -സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകന് പരുക്കേറ്റു. തെരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥര്‍ വന്ന ബസും ഒരു സംഘം എറിഞ്ഞ് തകര്‍ത്തു. പോലീസിന് നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി. ഇന്നലെ വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം . ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തുന്നതിന് എത്തിയ വോട്ടറെ തിരിച്ചെത്തിച്ച് മടങ്ങവെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. വന്‍കുളത്ത് വയലിലെ ഇ.എസ്.ഐ റോഡിന് സമീപത്താണ് സംഭവം. അതിനിടെ മയ്യില്‍ സിദ്ധിവിനായക ക്ഷേത്രപരിസരത്ത് നിന്ന് ബോംബുകള്‍ പിടികൂടി. എഴ് ഉഗ്രശേഷിയുള്ളതാണ് ബോംബുകളാണ് മയ്യില്‍ പോലീസ് പിടികൂടിയത്.
















