തലശ്ശേരി : കേന്ദ്രസേനക്കെതിരെയും സിപിഎം അസഹിഷ്ണുത. തലശ്ശേരി നിയോജകമണ്ഡലത്തിലെ എരഞ്ഞോളി പഞ്ചായത്തിലെ ടി.സി.ഗുരുവിലാസം ബേസിക് യു.പി.സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥരോടാണ് സിപിഎം തങ്ങളുടെ അസഹിഷ്ണുത കാണിച്ചത്. സ്‌കൂളിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കാന്‍ പ്രദേശത്തെ കുടുംബശ്രീയെ കരാര്‍ നല്‍കി ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ പ്രദേശത്തെ സിപിഎമ്മുകാര്‍ സിആര്‍പിഎഫുകാരായ അറുപേര്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് കുടുംബശ്രീക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് രാവിലെ ചായയും പ്രഭാത ഭക്ഷണവും ലഭിക്കാതെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടി ഒടുവില്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബശ്രീക്കാരുമായി ബന്ധപ്പെട്ട ശേഷം ഉച്ചഭക്ഷണം ലഭ്യമാക്കുകയായിരുന്നു.
രണ്ടു ബിഎല്‍ഒമാരെ നീക്കി
കണ്ണൂര്‍: തലശ്ശേരി നിയമസഭാ മണ്ഡലം 25-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ നിഷ, കല്യാശ്ശേരി നിയമസഭാ മണ്ഡലം 81-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ശ്രീജ എന്നിവരെ ബിഎല്‍ഒ സ്ഥാനത്തു നിന്ന് നീക്കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
















