പ്രജാപതിയുടെ വാക്കുകള്‍ ഭഗവാന് തുടരുകയാണ്. യജ്ഞാനുഷ്ഠാനം പ്രത്യേകിച്ച് ഒരു കാലഘട്ടത്തിലെ അനുഷ്ഠാനരീതിയായി പരിമിതപ്പെടുത്തുന്നത് തെറ്റാണ്. ജീവന് ഭഗവാനിലേക്ക് തുടരുന്ന പ്രയാണത്തിന്റെ ബുദ്ധി പൂര്‍വ്വവും വിവരണാത്മകവുമായ ഒരുചിത്രീകരണമാണ് യജ്ഞാനുഷഠാനം. ചിത്രീകരണം യജ്ഞക്രിയകളിലൂടെയും വിവരണം അതാത് സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ വിധിച്ചിട്ടുള്ള മന്ത്രങ്ങളിലൂടെ സാധിക്കുന്നു. വര്ണ്ണാശ്രമധര്മ്മങ്ങളിലും ഈ താത്ത്വിക ബോധം തന്നെയാണ് അന്തര്‍ധാരയായി നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: