ഇന്ന് നമ്മുടെ ശരീരം മുകളിലേയ്ക്കും വശങ്ങളിലേയ്ക്കും വളര്‍ന്നു. എന്നാല്‍ മനസ്സുമാത്രം അധികം വളര്‍ന്നിട്ടില്ല. എന്നതാണ് സത്യം. മനസ്സ് വിശ്വത്തോളം വളരണമെങ്കില്‍ നാം കൊച്ചു കുഞ്ഞാകണം. കുഞ്ഞിനേ വളരാന്‍ എളുപ്പം കഴിയൂ. നമുക്ക് ഒരു കുഞ്ഞിന്റെ വിനയവും നിഷ്ക്കളങ്കതയും വിനയമാണ് ഒരുവനെ വിശ്വത്തോളം ഉയര്‍ത്തുന്നത്. പൂജ്യമായാല്‍ പൂജ്യനാവാം.
നമ്മളില്‍ പലരും പരാതി പറയുന്നുണ്ട് ഇന്നത്തെലോകത്ത് നല്ലതുചെയ്യാന് പോയാല്‍ വളരില്ല എന്ന്. പലരുടേയും അനുഭവത്തില്‍ അതുപോലുള്ള അനുഭവങ്ങളുണ്ടായിക്കാണും. എന്നാല്‍ അതൊന്നുമല്ല ശരി. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നല്ലതു ചെയ്യാനുള്ള അവസരമാണ്. നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏതു നിമിഷവും നന്നായി ഉപയോഗിക്കാം. അതില്‍ നിന്നെല്ലാം കിട്ടുന്ന അനുഭൂതി ഒന്നു വേറെ തന്നെയാണ്. എന്നാല്‍ നാം അതിനൊന്നും ശ്രമിക്കാതെ പിന്നത്തേയ്ക്കുമാറ്റുന്നവര് വാസ്തവത്തില്‍ ആത്മ വഞ്ചനയാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: