തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. വിജയന്‍ (50) വര്‍ക്കല, വസന്തകുമാരി (30) പരവൂര്‍, രാജീവ് (15) കൊല്ലം, അനില്‍ കുമാര്‍ (44) ഇടവ എന്നിവര്‍ക്കാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്.
വസന്തയ്‌ക്കും വിജയനും കാലിനും അനിലിന് കൈയ്‌ക്കും രാജീവിന് കാല്‍, തുട, കൈ എന്നീ ഭാഗങ്ങളിലുമാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. കഴിഞ്ഞ ദിവസം ഒരാള്‍കൂടി ചികിത്സ തേടിയെത്തിയതോടെ ഇപ്പോള്‍ 12 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്.
















