കൊച്ചി: ജില്ലയില്‍ നിരീക്ഷണ വിഭാഗത്തില്‍പ്പെടുന്ന സംഘങ്ങള്‍ ഇതുവരെ പിടികൂടിയത് 55.24 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത പണം. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ആകെ നാല്‍പ്പത്തിരണ്ട് സംഘങ്ങളാണ് പരിശോധനകളില്‍ പങ്കെടുത്തത്. ഇതുവരെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25.24 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 30 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമാണ് പിടികൂടിയത്. ഫഌയിംഗ് സ്‌ക്വാഡ് സംഘം 14.93 ലക്ഷം രൂപ പിടികൂടി. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു സംഘങ്ങളുടെ പര്യടനം.
















