ജോലിക്ക് ആളെവേണം പത്രപ്പരസ്യം പലപ്പോഴും കാണാം. മികച്ച ഡിഗ്രിവേണം, നല്ല ആരോഗ്യവാനാകണം, അതിന് ഉചിതമായ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണം. സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം. ഇതൊക്കെയുള്ളവര്‍ക്കേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഇത്രയൊക്കെ തികഞ്ഞാലും ടെസ്റ്റും ഇന്റര്‍വ്യൂവും വേണം.
എന്നാല്‍ കൃത്യമായി ഉത്തരങ്ങള്‍ പറഞ്ഞവരെ എടുത്തുകണ്ടില്ല. അല്ലാത്തവരെ എടുക്കുകയും ചെയ്തു, ഇത് പലപ്പോഴും ഉള്ള അനുഭവമാണ്. എന്താണിതിനുകാരണം? ഇന്റര്‍വ്യു ചെയ്ത ആളിന്റെ മനസ്സിനെ അലിയിപ്പിക്കുന്ന കൃപ അവരില്‍ ഇല്ലാതെപോയി.
ആകൃപ ഉള്ളവര്ക്കാകട്ടേ ഉത്തരം ചിലതൊക്കെ തെറ്റിയെങ്കില്കൂടി ജോലി ലഭിക്കുകയും ചെയ്യുന്നു. പ്രയത്നത്തിലുള്ള വിജയം കൃപയെകൂടി ആശ്രയിച്ചിരിക്കുന്നു. എല്ലാപ്രയത്നത്തിലുപരി ആ കൃപ കൂടി വന്നാലേ, എന്തും പൂര്‍ണ്ണമാകുകയുള്ളൂ, ജീവിതത്തിന്റെ ഒഴുക്കുമുന്നോട്ടുള്ളതാകൂ. ആകൃപ നേടമമെങ്കിലോ, കര്‍മ്മത്തില്‍ ശുദ്ധിയുണ്ടാകാതെ സാദ്ധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: