Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാമാതാവാണെ സത്യം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 08:46 pm IST
inSamskriti

അദ്ധ്യായം 31

”മുത്തച്ഛാ, ഞങ്ങള്‍ക്കൊരു സന്ദേശം കിട്ടിയിട്ടുണ്ട്. അച്ഛനും അമ്മയും നാളെ ഇങ്ങോട്ടെത്തും” ഉണ്ണി പറഞ്ഞു.

”ഹായ്! കൊള്ളാമല്ലോ! സന്തോഷവാര്‍ത്തയല്ലേ? എനിക്ക് മകനെയും ഭാര്യയെയും കാണാലോ! നിങ്ങടെ മുത്തശ്ശിയും കാത്തിരിക്ക്വാ.”

”ഞങ്ങള്‍ക്കും സന്തോഷം തന്നെയാണ് മുത്തച്ഛാ! പക്ഷെ, ഒരു ദിവസം കഴിഞ്ഞു ഞങ്ങളെയും കൊണ്ടുപോകുമല്ലോ, നഗരത്തിലേക്ക്! അതില്‍ സങ്കടമുണ്ട്. മുത്തച്ഛനേയും മുത്തശ്ശിയേയും പിരിയണമല്ലോ എന്ന സങ്കടം” ഉമ പറഞ്ഞു.

”അയ്യേ! അതിനെന്തിനാ മോള് സങ്കടപ്പെടുന്നത്? എന്നായാലും നമുക്ക് പിരിയാതെ പറ്റുമോ? മാത്രമല്ല, സങ്കടത്തിലും സന്തോഷത്തിലും സമഭാവനയോടെ ഇരിക്കണമെന്ന സന്ദേശവും ഓര്‍ക്കണ്ടേ?” മുത്തച്ഛന്‍ ചോദിച്ചു.

”എന്നാലും മുത്തച്ഛാ…..” ഉമ ചിണുങ്ങി.

”ശരി. മോള് ഈ ചിത്രമൊന്നു നോക്ക്യേ” മുത്തച്ഛന്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം കാണിച്ചു.

”ജീവിതവിജയത്തിനു ഭഗവദ്ഗീത-മറിയം ആസിഫ് സിദ്ദിഖി” ചിത്രത്തിനോടു ചേര്‍ന്നുള്ള ലേഖനത്തിന്റെ തലക്കെട്ടു ഉമ വായിച്ചു.

”മുസ്ലിം മതവിശ്വാസിയും മുംബൈ നിവാസിനിയുമായ ഈ പന്ത്രണ്ടു വയസ്സുകാരി ഗീതാശ്ലോകങ്ങള്‍ ആലപിക്കുന്ന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. നാലായിരം കുട്ടികളെ പിന്‍തള്ളിക്കൊണ്ടുള്ള നേട്ടമാണ്. ഏറെ അഭിമാനകരം. ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള ഉപദേശമാണ്, ഉത്തേജകശക്തിയാണ് ശ്രീകൃഷ്ണന്‍ നല്‍കുന്നതെന്ന് ആ പെണ്‍കുട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. ഉമ്മയും ബാപ്പയും നല്‍കിയ പ്രോത്സാഹനത്തെയും അവള്‍ അനുസ്മരിച്ചു. നിങ്ങള്‍ക്ക് മാതൃകയാകണം ഇവള്‍. നിരന്തരമായ ഗീതാഭ്യസനത്തിലൂടെ നിങ്ങള്‍ ജീവിതവിജയം വരിക്കണമെന്നു കരുതിയാണ് ഞാന്‍ ഈ ചിത്രം കാണിച്ചതു കേട്ടോ. വളരെ കുഞ്ഞുനാളിലെ തുടങ്ങണം നല്ല ശ്രമങ്ങള്‍.”

ശ്രീ ശ്രീനിവാസന്‍,                                           മറിയം ആസിഫ് സിദ്ദി

”അതു നന്നായി മുത്തച്ഛാ. തുടക്കത്തില്‍ മുത്തച്ഛന്‍ ചുമരിലെ ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍ കാട്ടിയാണല്ലോ ഗീതാമഹത്വം പറഞ്ഞത്. ഇപ്പോഴിതാ പത്രത്തിലെ വാര്‍ത്താചിത്രം കാണിച്ചും പറയുന്നു, ഗീതാവിജയകഥകള്‍!” ഉണ്ണി പറഞ്ഞു.

”തീര്‍ന്നില്ല മോനേ! 2016 ഫെബ്രുവരിയിലെ പത്രവാര്‍ത്തയിലുള്ള ശ്രീ ശ്രീനിവാസന്റെ ചിത്രവും കണ്ടോളൂ. തമിഴ്‌വംശജനായ ഈ 48 കാരന്‍ അമേരിക്കയിലെ സുപ്രീംകോടതി ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്.”

”ജനാധിപത്യ വ്യവസ്ഥയില്‍ അത് അത്രവലിയ അത്ഭുതമല്ലല്ലോ മുത്തച്ഛാ!”

”അല്ലായിരിക്കാം. പക്ഷെ, സത്യപ്രതിജ്ഞയില്‍ അല്‍പ്പം അത്ഭുതമുണ്ടെന്ന് പറയാതെ വയ്യ.”

”എന്താണത്?” ഉമ കൗതുകത്തോടെ ചോദിച്ചു.

”ഭഗവദ്ഗീത തൊട്ടുകൊണ്ടാണ് ശ്രീ ശ്രീനിവാസന്‍ സുപ്രീംകോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്. ബൈബിളിനും അമേരിക്കന്‍ ഭരണഘടനയ്‌ക്കും മീതെയായി ഭഗവദ്ഗീതയിലെ സത്യത്തെ ഞാന്‍ മാനിക്കുന്നു എന്ന ഒരു ദൃഢപ്രജ്ഞന്റെ പ്രഖ്യാപനമാണത്. ”ധ്രുവാ നീതിര്‍മതിര്‍മമ” എന്ന ഗീതയിലെ അവസാന വാക്യം കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്. അമ്മ സരോജം അടുത്തുനിന്നു, കൈകളില്‍ ഉയര്‍ത്തിയ ഭഗവദ്ഗീതയില്‍ തൊട്ടുകൊണ്ട് ശ്രീ ശ്രീനിവാസന്‍ സത്യപ്രതിജ്ഞാവാചകം ഏറ്റുചൊല്ലുന്ന ചിത്രം താന്‍ വാട്‌സപ്പില്‍ കാണുകയുണ്ടായി. നിങ്ങള്‍ക്ക്അതും ആത്മശക്തി പകരുന്നതാകട്ടെ” മുത്തച്ഛന്‍ പറഞ്ഞു.

”തീര്‍ച്ചയായും, വലിയ ധീരതയാണ്; അത്ഭുതവുമാണത് മുത്തച്ഛാ! ഇന്ത്യയിലാണെങ്കില്‍ എന്തെല്ലാം വാദങ്ങളും സമരകോലാഹലങ്ങളും അരങ്ങുതകര്‍ത്തേനേ!” ഉണ്ണി അതിശയം പ്രകടിപ്പിച്ചു.

”അതൊക്കെ പോകട്ടെ. ഞാന്‍ നിങ്ങള്‍ക്ക് ഭഗവദ്ഗീതയുടെ സാരം വളരെ ചുരുക്കി പറഞ്ഞുതന്നിരിക്കുന്നു. മാതൃകകളേയും കാണിച്ചുതന്നു. അതനുസരിച്ച് നിങ്ങള്‍ ഭഗവദ്ഗീത ആഴത്തിലും പരപ്പിലും പഠിക്കണം; ജീവിതത്തില്‍ പകര്‍ത്തുകയും വേണം. എന്താ, സമ്മതിച്ചോ?”

”സമ്മതിച്ചു! സമ്മതിച്ചു! സമ്മതിച്ചു!” ഉമ പറഞ്ഞു.

”ഒടുവില്‍ അര്‍ജ്ജുനന്‍ പറഞ്ഞ വാക്കുകള്‍ തന്നെ ആയാലോ മുത്തച്ഛാ? ”കരിഷ്യേ വചനം തവ” അങ്ങയുടെ വാക്കുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ഞാനിതാ സത്യം ചെയ്യുന്നു!”

”നന്നായി. പക്ഷെ, നമ്മുടെ നാട്ടിലെ മന്ത്രിമാരുടെയും മറ്റും സത്യപ്രതിജ്ഞപോലെയാകാതെ സൂക്ഷിക്കണേ!” മുത്തച്ഛന്‍ ചിരിച്ചു.

”ശരി മുത്തച്ഛാ!” ഗീതാമാതാവിനാണെ സത്യം!” എന്നുപറഞ്ഞുകൊണ്ട് കുട്ടികള്‍ പുറത്തേക്ക് ഓടി. മുത്തശ്ശി അവരെ ചായ കുടിക്കാന്‍ വിളിക്കുകയായിരുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.