Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കോളനികള്‍ അറുപത് വര്‍ഷത്തെ വികസനത്തിന്റെ നേര്‍ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 11:45 pm IST
inThiruvananthapuram

വിഴിഞ്ഞം: കോവളം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അറുപത് വര്‍ഷം ഭരിച്ചവര്‍ നല്‍കിയത് ചേരികളെക്കാള്‍ ദയനീയമായ ജീവിത സാഹചര്യങ്ങള്‍. ഓരോ തെരഞ്ഞെടുപ്പിലും പുതിയ വാഗ്ദാനങ്ങളില്‍ സ്വയംമറന്ന് പ്രതീക്ഷയോടെ സമ്മതിദാന അവകാശം വിനിയോഗിച്ചവര്‍ ഇന്നും അവഗണനയുടെ പാരമ്യതയില്‍ തന്നെ. കുടിവെള്ളം ലഭിക്കാതെ പണം കൊടുത്ത് വാങ്ങേണ്ടി വരുന്നതാണ് തീരദേശമേഖലയിലെ പ്രധാനപ്രശ്‌നമെങ്കില്‍ അതിലും ദയനീയമായ സ്ഥിതിയാണ് പല കോളനികളുടെയും ഗതി.

തൊഴിലാളി വര്‍ഗവികസനത്തിന്റെ

കാഞ്ഞിരംകുളം പഞ്ചായത്തിലെ രവിനഗര്‍ കോളനിയിലെ വീടുകള്‍

മൊത്ത കച്ചവടക്കാരും വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ സ്വര്‍ഗസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും എന്ന് വിടുവായത്തരം പറഞ്ഞവരും ഈ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം ദളിതര്‍ താമസിക്കുന്ന കോളനികളും കണ്ടിട്ടില്ല എന്നതാണ് യഥാര്‍ത്ഥ്യം. എല്ലാ കോളനികളുടേയും അവസ്ഥ ഏതാണ്ട് ഒരുപോലെയാണെങ്കിലും അതിദയനീയമായത് കാഞ്ഞിരംകുളം പഞ്ചായത്തിലെ 58 കോളനി എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന രവിനഗര്‍ കോളനിയാണ്. ദളിത് വിഭാഗത്തില്‍ പെട്ട എണ്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടത്തെ വീടുകള്‍ ഉത്തരേന്ത്യയിലെ ചേരികളെക്കാള്‍ ഗതികെട്ട നിലയിലാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകള്‍ക്ക് പോലും നാലുചുമരുകളുടെ സംരക്ഷണമില്ല. മിക്കവാറും വീടുകളും ടാര്‍പോളിന്‍ പോലെയുള്ളവ ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. മേല്‍കൂരയുടെ ഗതിയും ദയനീയമാണ്. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ അന്തിയുറങ്ങുന്നതും ആഹാരം പാകം ചെയ്യുന്നതും ഈ ഒറ്റ മുറി ‘ഫഌറ്റു’കളില്‍. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമോ വൈദ്യുത വെളിച്ചമോ എന്തിന് കുടിവെള്ളം പോലും ഇവര്‍ക്ക് ഇന്നും അന്യമാണ്. ഈ ദുഃഖകരമായ സാഹചര്യങ്ങളിലും ദുരിതങ്ങളോട് പടവെട്ടി വിദ്യാഭ്യാസം നേടിയ മിടുക്കന്‍മാരും മിടുക്കികളും കുറവല്ല. പക്ഷേ ഉന്നത വിദ്യാഭ്യാസം എന്നത് പലരുടെയും സ്വപ്‌നമായി അവശേഷിക്കുന്ന ദയനീയ അവസ്ഥയാണ്.

നിലവിലെ എംഎല്‍എയുടെ വീടും ഈ പഞ്ചായത്തില്‍ തന്നെയാണ്. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്താണ്. ഇടതു വലത് മുന്നണികള്‍ ഭരണം കയ്യാളിയിരുന്നപ്പോള്‍ സുപ്രധാന വകുപ്പുകള്‍ ഭരിച്ചിരുന്ന പല മന്ത്രിമാരുടെയും വീടുകളും വിളിപ്പുറത്താണ്. സംവരണ വിഭാഗക്കാര്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ പാഴാക്കി കളയുമ്പോഴും സ്വന്തം പ്രദേശത്ത് തന്നെയുള്ള ദളിത് വിഭാഗത്തില്‍ പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയാത്തവരാണ് കോവളത്തു നിന്ന് സ്ഥിരമായി ജയിച്ചു പോന്നിരുന്നത്.

കോളനി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവിടെയെത്തിയ എന്‍ ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. സുരേഷിന് മുന്നില്‍ കരഞ്ഞു കൊണ്ടാണ് പലരും തങ്ങളുടെ പ്രയാസങ്ങളുടെ കെട്ടഴിച്ചത്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുളള നടപടികള്‍ ഉണ്ടാക്കും എന്ന് ഉറപ്പ് കൊടുത്താണ് സ്ഥാനാര്‍ത്ഥി യാത്ര പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ വാഹന പര്യടനത്തിനെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായ കുടം നല്‍കിയാണ് ആബാലവൃദ്ധം ജനങ്ങളും സ്വീകരണമൊരുക്കിയത്.

പെരുമ്പാവൂരിലെ ജിഷയുടേത് പോലെയുളള വീടുകളില്‍ കഴിയുന്ന ഈ സാധാരണക്കാര്‍ക്ക് ജിഷയുടെ അവസ്ഥ തങ്ങളുടെ സഹോദരിമാര്‍ക്കും ഉണ്ടാകുമോ എന്ന ഭയാശങ്കയിലാണ്. അതിനാല്‍ ഇനിയും പരീക്ഷണത്തിന് തയ്യാറല്ല എന്നും വരാന്‍ പോകുന്ന നല്ല കാലത്തിന് പ്രതീക്ഷയാകാന്‍ ഇനി നരേന്ദ്ര മോദിയുടെയും കുമ്മനത്തിന്റെയും നേതൃത്വത്തിന് മാത്രമേ കഴിയൂ എന്നും സാക്ഷ്യപ്പെടുത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.