Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദിശങ്കരകൃത ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 07:59 pm IST
in Samskriti

ഭജഗോവിന്ദം ഭജഗോവിന്ദം

ഗോവിന്ദം ഭജ മൂഢമതേ

സംപ്രാപ്‌തേ സന്നിഹിതേ കാലേ

നഹി നഹി രക്ഷതി ഡുകൃഞ്കരണേ 1

ഗോവിന്ദനെ ഭജിക്കൂ, ഗോവിന്ദനെ ഭജിക്കൂ. ഹേ മൂഢാ, നീ ഗോവിന്ദനെ ഭജിക്കൂ. മരണം വന്നടുക്കുമ്പോള്‍ ഡുകൃഞ്കരണേ (സംസ്‌കൃതധാതുപാഠത്തിലെ ഒരു സൂത്രം) തുടങ്ങിയ ലൗകിക ജ്ഞാനമൊന്നും നിന്നെ രക്ഷിക്കുകയില്ല.

ആദിശങ്കരാചാര്യരെക്കുറിച്ചും ഭജഗോവിന്ദത്തെക്കുറിച്ചും നാം കുറെയൊക്കെ അറിയാന്‍ ശ്രമിച്ചു. ഇനി ഭജഗോവിന്ദത്തിലെ ആദ്യ ശ്ലോകം നോക്കാം.

ഇവിടെ ഗോവിന്ദനെ ഭജിയ്‌ക്കാനാണ് പറയുന്നത്. ഭജ ശബ്ദത്തിനു സേവ എന്നര്‍ത്ഥം. ‘ഭജ’ ശബ്ദത്തോടൊപ്പം ‘ക്തിന്‍’ എന്ന പ്രത്യയം ചേര്‍ന്നതാണ് ‘ഭക്തി’. അങ്ങനെ വരുമ്പോള്‍ ഭക്തിയുടെ ആവിഷ്‌കാരങ്ങളെന്തൊക്കെയെന്ന് സംശയം തോന്നാം. ശ്രീ മഹാഭാഗവതം നവ വിധ ഭക്തിയെക്കുറിച്ച് പരാമര്‍ശിക്കുന്നു.

(1) ശ്രവണം – ഭഗവന്നാമം കേള്‍ക്കുക (2) കീര്‍ത്തനം – ജപിക്കുക (3) സ്മരണം – ഭഗവത്‌രൂപത്തെ ഓര്‍ക്കുക (4) പാദസേവനം – നിഷ്‌കാമമായി ഭഗവത്‌സേവ ചെയ്യല്‍ (5) അര്‍ച്ചന – മന്ത്രദ്രവ്യങ്ങളോടെ വിധിപൂര്‍വ്വമുള്ള പൂജ (6) വന്ദനം – നമസ്‌കരിക്കല്‍ (7) ദാസ്യം – ദാസ്യ ഭാവത്തില്‍ ഭഗവത് സേവ ചെയ്യല്‍(8) സഖ്യം – മിത്രമായും സുഹൃത്തായും ഭഗവാനെ കണ്ട് എല്ലാം ഭഗവാനുമായി ആലോചിച്ച് പ്രവര്‍ത്തിക്കുക (9) ആത്മനിവേദനം- ഭഗവാന്റെ ചരണാരവിന്ദങ്ങളില്‍ പരിപൂര്‍ണ്ണ ശരണാഗതിയോടെ എളിയ നിവേദ്യമെന്ന ഭാവത്തിലുള്ള സമര്‍പ്പണം.

ഭജിക്കുന്നത് അഥവാ സേവിക്കുന്നത് ഏതെല്ലാം തരത്തിലാണെന്ന ധാരണയായി. ഇനി ഗോവിന്ദനെ ഭജിക്കാനാണു പറയുന്നത്. ഗോവിന്ദനെന്ന മഹാവിഷ്ണുവിനെക്കുറിച്ച് തന്റെ ഭാഷ്യത്തിലൂടെ ശ്രീ ശങ്കരന്‍ നാലു തരത്തില്‍ വ്യാഖ്യാനിക്കുന്നു.

 

1. ഗാം വിന്ദതി ഇതി ഗോവിന്ദഃ

ഭൂമിയെ കണ്ടവന്‍, അറിയുന്നവന്‍, യാതൊരധിഷ്ഠാനത്തിലാണോ പ്രപഞ്ച ലീല നടന്നുകൊണ്ടിരിക്കുന്നത് ആ പരമസത്യത്തെ ബ്രഹ്മത്തെ അറിയുന്നവന്‍ – ബ്രഹ്മം തന്നെ.

2. ഗവാം ഇന്ദ്രഃ ഗോവിന്ദഃ

ഗോക്കളുടെ നേതാവ്. ഗോകുലത്തിലെ ശ്യാമസുന്ദരനായ ഗോപബാലന്‍ എന്ന അര്‍ത്ഥം മാത്രം എടുത്താല്‍ പോരാ. സര്‍വ്വരുടേയും ഉള്ളില്‍ വര്‍ത്തിച്ചുകൊണ്ട് ബഹുവിധങ്ങളായ മൃഗീയവാസനകളെ നിയന്ത്രിക്കുന്ന ജീവചൈതന്യം. സര്‍വ്വഭൂതാന്തരാത്മാവ് എന്നര്‍ത്ഥം. (വിശദീകരണത്തിന്റെ ഉത്തരഭാഗത്തിനു സ്വാമി ചിന്മയാനന്ദനോട് കടപ്പാട്)

3. ഗൗര്‍വാണിതാം വിന്ദയതേ

വാക്കുച്ചരിക്കാന്‍, ആശയവിനിമയം നടത്താന്‍ ജീവികള്‍ക്കു ശക്തി നല്കുന്നവന്‍ – പരമചൈതന്യം.

4. ശോഭിര്‍വാണിഭിര്‍വിന്ദതേ

വേത്തി വേദാന്ത വാകൈ്യരിതി ഗോവിന്ദഃ

ഉപനിഷത്തുക്കളിലൂടെ മഹാവാക്യങ്ങളുടെ സഹായത്താല്‍ അറിയപ്പെടുന്നവന്‍ -ബ്രഹ്മം.

ഗോവിന്ദനെന്തെന്നും അദ്ദേഹത്തെ എങ്ങനെയൊക്കെ ഭജിക്കാമെന്നും നാം അറിയാന്‍ ശ്രമിച്ചു. നമ്മുടെ മറ്റു വിജ്ഞാനങ്ങളേക്കാള്‍ സംസാര സാഗരം കടക്കാന്‍ ഗോവിന്ദനെത്തന്നെ ആശ്രയിക്കാന്‍ ഈ ശ്ലോകം പറയുന്നു. ഇനി അത് പ്രാവര്‍ത്തികമാക്കാന്‍ ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.