പ്രിയപ്പെട്ടവരേ ഇടതു വലതു പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ എവിടെയാണ് മതേതരത്വം? മതനിരപേക്ഷത? നമ്മള്‍ ദിവസവും കേള്‍ക്കുന്ന ഇടതിന്റെയും വലതിന്റെയും തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ ആരോപണ പ്രത്യാരോപണങ്ങളും, മതജാതി അടിസ്ഥാനത്തിലുള്ള വോട്ട് ശതമാനത്തെ പറ്റിയും മതമേലധ്യക്ഷന്മാര്‍ നിയന്ത്രിക്കുന്ന രാഷ്‌ട്രീയത്തെ പറ്റിയും അല്ലാതെ ഈ രാജ്യത്തിന്റെ പുരോഗതിയെ പറ്റിയോ ഈ രാജ്യത്തെ അഴിമതി ഇല്ലാതെയാക്കി വികസനം കൊണ്ടുവന്ന് ഭാരതത്തെ സ്വയംപര്യാപ്തം ആക്കി കാര്ഷിക ഭാരതം തിരിച്ചുകൊണ്ടുവരുന്നതിനെപറ്റിയോ ബിജെപി അല്ലാതെ മറ്റേതെങ്കിലും പാര്‍ട്ടികള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? മതേതരത്തം നെഞ്ചത്ത് ഒട്ടിച്ചു നടക്കാന്‍ ഉള്ളതല്ല, എല്ലാത്തിലും ഉപരിരാഷ്‌ട്രം ആണ് എന്ന് തെളിയിക്കുന്നതാണ് മതേതരത്തം. മതത്തിന് മുകളില്‍ രാഷ്‌ട്രത്തെ പ്രതിഷ്ഠിക്കുന്നതാണ് മതേതരത്തം.
രാഹുല്‍ മനോഹര്‍
കേരളത്തില്‍ ഇപ്പോള്‍ ശരിക്കുപറഞ്ഞാല്‍ എന്‍ഡിഎ ഒരുവശത്തും മറുവശത്ത് യുഡിഎഫും എല്‍ഡിഎഫും എന്ന സ്ഥിതി ആണ്. ബംഗാളില്‍ പ്രഖ്യാപിത കൂട്ടുകെട്ട് ആണെങ്കില്‍ കേരളത്തില്‍ അപ്രഖ്യാപിത കൂട്ടുകെട്ടാണ് യുഡിഎഫും എല്‍ഡിഎഫും. കേരളത്തിലെ ജനങ്ങളെ തീര്‍ത്തും വിഡ്ഢികള്‍ ആക്കുന്ന ഈ രണ്ടു അഡ്ജസ്റ്റ്‌മെന്റ് മുന്നണികളെ ഈ തെരഞ്ഞെടുപ്പില്‍ ജനം തൂത്തെറിയുക തന്നെ ചെയ്യും.
ദിവാകരന്‍ കളരിക്കല്‍
















