Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അംബായജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 06:02 pm IST
in Samskriti

ഹരിണാ തു കഥം യജ്ഞഃ കൃതഃ പൂര്‍വ്വം പിതാമഹ

ജഗത്കാരണരൂപേണ വിഷ്ണുനാ പ്രഭവിഷ്ണുനാ

കേ സഹായാസ്തു തത്രാസന്‍ ബ്രാഹ്മണാഃ കേ മഹാമതേ

ഋത്വിജോ വേദതത്ത്വജ്ഞാസ്തന്മേ ബ്രൂഹി പരന്തപ

ജനമേജയന്‍ ചോദിച്ചു: ‘ഭഗവാന്‍ വിഷ്ണു സ്വയം ജഗത്കാരണനാണല്ലോ? അദ്ദേഹമെങ്ങനെയാണ് യജ്ഞം നടത്തിയത്? ആരൊക്കെയാണ് യാഗസഹായത്തിന് കൂടെ കൂടിയവര്‍? ഭഗവാന്‍ വിഷ്ണു ചെയ്ത അംബായജ്ഞത്തിന്റെ വിശേഷങ്ങള്‍ കേട്ട് മനസ്സിലാക്കിയ ശേഷം ഞാനും ശ്രദ്ധാപൂര്‍വ്വം അംബായജ്ഞത്തെ അനുഷ്ഠിച്ചുകൊള്ളാം.’

വ്യാസന്‍ പറഞ്ഞു: ‘ഭഗവാന്‍ വിഷ്ണു ചെയ്ത ആ മഹാ യജ്ഞത്തിന്റെ വൈശിഷ്ട്യം പറഞ്ഞാല്‍ തീരില്ല. എങ്കിലും ഞാനത് അങ്ങയുടെ അറിവിലേയ്‌ക്കായി സവിസ്തരം പറഞ്ഞു നോക്കാം. മൂന്നു ശക്തികളെ സഹധര്‍മ്മം അനുഷ്ഠിക്കാന്‍ കൂട്ടു നല്‍കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ ദേവി വിമാനമാര്‍ഗ്ഗം തിരികെ അയച്ചതിനെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ? അവര്‍ മൂന്ന് ദമ്പതികളും ഘോരസമുദ്രത്തില്‍ ചെന്ന് സ്വധാമങ്ങള്‍ നിര്‍മ്മിക്കാനായി ആദ്യം ഭൂമിയെ സൃഷ്ടിച്ചു.

അപ്പോള്‍ ദേവി സ്വമേധയാ തന്റെ ആധാരശക്തിയെ അവര്‍ക്കായി നല്‍കി. അങ്ങനെ ഭൂമി ആധാരശക്തിയെ ആശ്രയിച്ചു മേദസ്സോടു കൂടി നിലകൊണ്ടു. മധുകൈടഭന്മാരുടെ മേദസ്സിനാല്‍ മേദിനിയായും എല്ലാറ്റിനെയും ധരിക്കുന്നവളാകയാല്‍ ധരയായും വിസ്താരം കൊണ്ട് പ്രിഥ്വിയായും വലുപ്പം കൊണ്ട് മഹിയായും ഭൂമി അറിയപ്പെട്ടു.

ദേവി ആ ഭൂമിയെ ശേഷന്റെ മസ്തകത്തിലെ നാഗമണിയായി പ്രതിഷ്ഠിച്ചു. എന്നിട്ട് മരക്കഷണങ്ങള്‍ ഉറപ്പിക്കാന്‍ ആശാരിമാര്‍ ആണി വെയ്‌ക്കുന്നതുപോലെ സര്‍പ്പമസ്തകത്തിലിരിക്കുന്ന ഭൂഗോളം ഇളകാതിരിക്കാന്‍ ദേവി പര്‍വ്വതങ്ങളെയും സ്ഥാപിച്ചു. അതിനാല്‍ പണ്ഡിതന്മാര്‍ പര്‍വ്വതങ്ങളെ മഹീധരം എന്ന് വിളിക്കുന്നു. മഹീധരങ്ങളില്‍ പ്രമുഖനാണ് മേരു. അതിവിസ്തൃതിയും രത്‌നശൃംഗങ്ങള്‍ നിറഞ്ഞതുമാണ് ആ മഹാപര്‍വ്വതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.