Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മുഖക്കുരുവോ, പേടി വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 05:16 pm IST
inLifestyle

ജാതിപത്രിയുടെ പൊടി അല്‍പം തേനില്‍ ചാലിച്ചു മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഏതാനും മണിക്കുറുകള്‍ക്ക് ശേഷം പച്ച വെള്ളത്തില്‍ മുഖം കഴുകുക. മുട്ടയുടെ വെള്ള പുരട്ടിയാല്‍ മുഖത്തെ അമിതമായ എണ്ണയെ അകറ്റാം. ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു. ആര്യവേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ആറിയതിനു ശേഷം മുഖം തുടര്‍ച്ചയായി കഴുകുന്നത് മുഖത്തെ സുഷിരങ്ങളെ അകറ്റുന്നു.

നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും നല്ലതാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നാരങ്ങയുടെ തൊലിയി അരച്ച അതിലേക്ക് റോസ് വെള്ളം ഒഴിച്ചു പേസ്റ്റു രൂപത്തിലാക്കുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക.

മുഖക്കുരു പാടുകള്‍ മാറ്റാം

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് മുഖക്കുരു. സാധാരണയായി കൗമാരത്തിലേക്ക് കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ഈ സമയത്ത് ശരീരത്തില്‍ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിക്കും. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ സേബത്തിന്റെ അളവ് കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. എന്നാല്‍ ഇതിന് ചെലവേറും.

പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെയും മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അകറ്റാന്‍ കഴിയും.

ധാരാളം വെള്ളം കുടിയ്‌ക്കുന്നതിലൂടെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗഌസ് വെള്ളം കുടിയ്‌ക്കുക. ധാരാളം വെള്ളം കുടിയ്‌ക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഉലുവ ഇവ നന്നായി അരച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ഏതാനും ദിവസം ഇത് തുടരുക, മുഖക്കുരു പൂര്‍ണ്ണമായും മാറും. ഉലുവ ഇല പുരട്ടുന്നത് ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ചര്‍മ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കും. അതിനാല്‍ ആഹാരത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ഇവ നിങ്ങളുടെ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരുടെ ചര്‍മ്മത്തിലെ പാടുകള്‍ വേഗത്തില്‍ മാറും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ക്കുള്ള ഏറ്റവും മികച്ച മറ്റൊരു ഔഷധമാണ് അലോവെര. ലാവെണ്ടര്‍ ഓയില്‍ പോലുള്ളവയും മുഖക്കുരു പാടുകള്‍ മാറ്റാനായി ഉപയോഗിക്കാം. ലാവെണ്ടര്‍ ഓയില്‍ പാടുകളില്‍ നേരിട്ട് പുരട്ടാവുന്നതാണ്.

മുഖക്കുരു പാടുകളില്‍ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്യുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിക്കും. പാടുള്ള ചര്‍മ്മ ഭാഗത്ത് ആവശ്യത്തിന് പോഷകങ്ങള്‍ എത്താന്‍ ഇത് സഹായിക്കും. പാടിലെ കോശങ്ങളെ നശിപ്പിക്കാനും മസ്സാജ് ഉത്തമമാണ്. ഏതാനും തുള്ളി റോസ്ഹിപ്പ് സീഡ് ഓയില്‍ നിങ്ങളുടെ വിരലുകളില്‍ പുരട്ടുക. അതിനുശേഷം അത് മുഖക്കുരു പാടുകളില്‍ മൃദുവായി തടവുക. ദിവസവും രണ്ടുനേരം ഇത് ചെയ്താല്‍ മുഖക്കുരു പാടുകള്‍ കുറയും. ഒരു കപ്പ് പാല്‍ തിളപ്പിച്ച് അതിലേക്ക് നാരങ്ങാ നീര് ചേര്‍ക്കുക. തീയില്‍ നിന്ന് മാറ്റി തണുക്കാന്‍ വയ്‌ക്കുക. തണുക്കുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. കിടക്കുന്നതിന് മുമ്പ് ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം മുഖം നന്നായി കഴുകുക. അടുത്ത ദിവസം രാവിലെയും മുഖം നന്നായി കഴുകണം. മുഖക്കുരു മാറും. മാത്രമല്ല ചര്‍മ്മം മൃദുലമാകുകയും ചെയ്യും.

കിടക്കുന്നതിന് മുമ്പ് ചന്ദനം പനിനീരില്‍ കുഴച്ച് മുഖക്കുരു പാടുകളില്‍ പുരട്ടുക. അടുത്തദിവസം രാവിലെ നന്നായി കഴുകി കളയുക. മുഖക്കുരു പാടുകള്‍ മാറും. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തേന്‍ വളരെ അനുയോജ്യമാണ്. തേന്‍ പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും അപ്രത്യക്ഷമാകും. തേന്‍ കുടിക്കുന്നത് മുഖക്കുരു പാടുകള്‍ കുറയ്‌ക്കുകയും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുകയും ചെയ്യും. അപ്പക്കാരവും (ബേക്കിംഗ് സോഡ) വെള്ളവും ചേര്‍ത്ത് കുഴയ്‌ക്കുക. ഇത് പതയായി മാറുമ്പോള്‍ മുഖക്കുരു പാടുകളില്‍ പുരട്ടുക. തുടര്‍ന്ന് വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. അല്‍പ്പസമയത്തിന് ശേഷം പച്ചവെള്ളത്തില്‍ കഴുകി കളയുക. സ്ഥിരമായി ഇത് ചെയ്താല്‍ മുഖക്കുരുവും പാടുകളും മാറും.

കൗമാരപ്രശ്‌നങ്ങളില്‍ മുഖക്കുരുവിന് പ്രധാന സ്ഥാനമുണ്ട്. പലരും ഇതു നോക്കി കണ്ണാടിയുടെ മുന്നില്‍ നിന്ന് അസ്വസ്ഥരാകുന്നതു കാണാം. ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അധികമാരും പറഞ്ഞു തരാത്ത ചില ചികിത്സാരീതികളുമുണ്ട്. അവയെന്തെന്നറിയേണ്ടേ, ഐസ് മുഖക്കുരുവിന് പറ്റിയ നല്ലൊന്നാന്തരം ചികിത്സാരീതിയാണ്. മുഖക്കുരുവിന് മുകളില്‍ ഐസ് കൊണ്ട് മസാജ് ചെയ്യുക.

കുരുവിന്റെ വലിപ്പവും ചുവപ്പും കുറയും. മാത്രമല്ലാ, മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ചത്തുപോകുകയും ചെയ്യും. മുഖക്കുരു കളയാനുള്ള ക്രയോ ഫ്രീസിംഗ് ചികിത്സയിലും ഇതാണ് ഉപയോഗിക്കുന്നത്. ഇവിടെ ലിക്വിഡ് നൈട്രജന്‍ സീറോ ഡിഗ്രിയിലാക്കി മാറ്റിയാണ് മുഖക്കുരു ഭേദമാക്കുന്നത്. ജീരകം വെള്ളം ചേര്‍ത്ത് അരച്ച് കിടക്കാന്‍ നേരത്ത് മുഖത്തു പുരട്ടി നോക്കൂ. മുഖക്കുരു കുറയും. ജീരകത്തിലെ സിങ്കാണ് മുഖക്കുരുവിനെ ചെറുക്കുന്നത്. മുഖക്കുരു മാറാനുള്ള ചില ക്രീമുകളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഗ്രാമ്പൂ, ജാതിക്ക എന്നിവ ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. ഈ പേസ്റ്റ് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.