ന്യൂയോര്‍ക്ക്: ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രതിമ 172 ലക്ഷം ഡോളറിന് ലേലത്തില്‍ പോയി. ഹിറ്റ്‌ലര്‍ മുട്ടുകുത്തി നില്‍ക്കുന്ന രീതിയിലുള്ള പ്രതിമയുടെ ശില്‍പ്പി ഇറ്റലിക്കാരന്‍ മൗറിസിയൊ കറ്റെലനാണ്.
മെഴുകും മരക്കറയും കൊണ്ട് നിര്‍മിച്ച പ്രതിമ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ക്രിസ്റ്റീസ് എന്ന സ്ഥാപനമാണ് ലേലത്തില്‍ വിറ്റത്. 2001ലാണ് കറ്റെലന്‍ പ്രതിമ പൂര്‍ത്തിയാക്കിയത്. പ്രതിമയ്‌ക്ക് പത്തു മുതല്‍ 15 വരെ മില്യണ്‍ ഡോളര്‍ ലഭിക്കുമെന്നേ ക്രിസ്റ്റീസ് പ്രതീക്ഷിച്ചുള്ളു. കറ്റെലന്റെ ശില്‍പ്പങ്ങള്‍ക്ക് ഇതിനു മുന്‍പ് ലഭിച്ച ഏറ്റവും വലിയ തുക 7.9 മില്യണ്‍ ഡോളറാണ്.
















