Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇരുമുന്നണികളും പാഠം പഠിക്കും; കേരള ജനത എന്‍ഡിഎക്ക് ഒപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 10:14 pm IST
inVicharam

‘കേരളജനതയെ സംബന്ധിച്ച് വെറുമൊരു തെരഞ്ഞെടുപ്പല്ല ഇത്തവണ നടക്കുന്നത്. ജീവിതത്തിനും ജന്മനാടിനും വഴിത്തിരിവാകുന്ന വിധിയെഴുത്താണ്. മാറിമാറി ഭരിച്ചുമുടിച്ച എല്‍ഡിഎഫും യുഡിഎഫും ഒരുവശത്ത്. വികസനരാഷ്‌ട്രീയം ജീവവായു പോലെ കരുതുന്ന എന്‍ഡിഎ മറുവശത്ത്. അക്രമവും അഴിമതിയും വേണോ, സുരക്ഷയും വികസനവും വേണോ. തീര്‍ച്ചയായും വികസനം തന്നെ. അതിനായി പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ അവര്‍ എന്‍ഡിഎക്ക് അല്ലാതെ മറ്റാര്‍ക്ക് വോട്ട് ചെയ്യാന്‍……’’

പറയുന്നത് മറ്റാരുമല്ല. കേരളരാഷ്‌ട്രീയത്തില്‍ നാലര പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന, വോട്ടര്‍മാരുടെ ഹൃദയമറിയുന്ന ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാജന്‍ബാബു. എന്‍ഡിഎയില്‍ എത്തിയശേഷം ആദ്യമായി നേരിടുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് ജന്മഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

കേരളത്തില്‍ ആദ്യമായാണ് ശക്തമായ ഒരു മൂന്നാംമുന്നണിയുടെ കടന്നുവരവ്. എന്തെല്ലാം സാധ്യതകളാണ് ഉള്ളത് ?

കേരളത്തില്‍ ബിജെപിയുടെ ചിത്രം തന്നെ മാറുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്. കേന്ദ്രത്തില്‍ രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇന്ന് 282 സീറ്റുകളോടെ മികച്ച ഭൂരിപക്ഷവുമായാണ് ഭാരതം ഭരിക്കുന്നത്. ബിജെപിയുടെ ചരിത്രം പരിശോധിച്ചാല്‍ ഒന്നും അസാധ്യമല്ല എന്നു മനസിലാക്കാന്‍ സാധിക്കും. ആ ബിജെപിയുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി പിറവിയെടുത്തിരിക്കുന്നത്. തീര്‍ച്ചയായും ഇടതുവലതു പേക്കൂത്തുകളില്‍ ജനം മടുത്തുകഴിഞ്ഞു. തീര്‍ച്ചയായും മൂന്നാം പരീക്ഷണത്തിനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ അവര്‍ കാണുന്നു. കേരളത്തില്‍ സീറ്റ് പോലുമില്ലാത്ത പാര്‍ട്ടിയും മുന്നണിയും എങ്ങനെയാണ് ഭരണം നടത്തുക എന്നൊരു ചോദ്യം സ്വാഭാവികമാണ്. പക്ഷേ ഡെല്‍ഹിയില്‍ ആപ്പിന്റെ സര്‍ക്കാര്‍ വന്നത് പിറവിയെടുത്ത ഉടനെയാണ്. എനിക്കുറപ്പുണ്ട്. തീര്‍ച്ചയായും രാഷ്‌ട്രീയ ജ്യോതിഷികളുടെ തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്കെല്ലാം അപ്പുറമായിരിക്കും മൂന്നാം മുന്നണിയുടെ വിജയം.

ന്യൂനപക്ഷം ബിജെപിയെ സ്വീകരിക്കില്ലെന്ന ഇരുമുന്നണികളുടെയും നേതാക്കളുടെ അവകാശവാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ?

തീര്‍ച്ചയായും ഇല്ല. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന് കരുതുന്നവരാണവര്‍. ന്യൂനപക്ഷങ്ങള്‍ക്ക് കൂടി വേണ്ടി നിലകൊള്ളുന്നവരാണ് ബിജെപി സര്‍ക്കാരുകളെന്ന് അവര്‍ ഭരിക്കുന്ന ഗോവയും കശ്മീരും എടുത്താല്‍ മനസിലാകും. ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയെ പറ്റി ഇടതുവലതുനേതാക്കള്‍ നടത്തുന്ന ഈ കുപ്രചരണം തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അവസാനിക്കും.

ന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസമുള്ളവരും ലോകവിവരമുള്ളവരുമാണ്. അവരെ ഭയപ്പെടുത്തി എല്ലാ കാലത്തും വോട്ട് തട്ടാമെന്ന മോഹം അസ്ഥാനത്താണെന്ന് കാലം തെളിയിക്കും. മോദിസര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്തെ രക്ഷിക്കാനുള്ള ദൈവപുത്രനായാണ് ക്രിസ്ത്യന്‍ സഭാധ്യക്ഷര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്ലിമിസ് കത്തോലിക ബാവ മോദിയെ സന്ദര്‍ശിച്ചപ്പോള്‍ ഹാലിളകിയത് പിണറായി വിജയനാണ്. ക്രിസോസ്റ്റം തിരുമേനിയുടെ മോദിയോടുള്ള സ്‌നേഹോഷ്മളമായ നിലപാട് മുഖധാവില്‍ കേട്ടറിഞ്ഞപ്പോള്‍ ഇളിഭ്യനായി ഇറങ്ങിപ്പോയയാളാണ് സീതാറാം യെച്ചൂരി.

ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ പോക്കറ്റിലാണെന്ന ധാരണ അവര്‍ക്കുണ്ട്. അത് മാറും. മുസ്ലിം സമൂഹം ഒന്നാകെ ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കുന്നു. കേരളത്തില്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി തന്നെ തങ്ങളാണ്. യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തമായിട്ടും രാഷ്‌ട്രീയഅന്ധത ഉള്ളവര്‍ക്കെ ബിജെപിയില്‍ ന്യൂനപക്ഷവിരോധം ആരോപിക്കാനാകൂ.

നരേന്ദ്രമോദി സര്‍ക്കാരിന് കേരളത്തില്‍ ജനപിന്തുണ നേടാനായിട്ടുണ്ടോ?

ലോകത്തെ എല്ലാ സംഭവഗതികളും മനസിലാക്കുന്ന മിടുക്കന്മാരാണ് മലയാളികള്‍. അനേകം ജനപ്രിയ പദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാരാണ് എന്‍ഡിഎയുടെത്. ഇടതുവലതു ഗൂഡാലോചനയുടെ ഫലമായി അതൊന്നും ജനങ്ങളില്‍ അധികമെത്തിയില്ല. ജനങ്ങളോടുള്ള കൊടുംവഞ്ചനയാണ് ഇക്കാര്യത്തില്‍ മുന്നണികള്‍ കാട്ടിയത്. പെണ്‍മക്കളെ രക്ഷിക്കാനായി ബേഠി ബചാവോബേഠി പഠാവോ, സുകന്യ സമൃദ്ധി യോജന, പ്രധാനമന്ത്രി ബീമാ യോജന, 12 രൂപക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, മേക്ക് ഇന്‍ ഇന്ത്യ, മുദ്രാ ബാങ്ക്…. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍. ഗള്‍ഫ് നാടുകളിലെ പ്രവാസികളുടെ ലേബര്‍ ക്യാമ്പില്‍ മോദി കടന്നുചെന്നു. അവരോടൊപ്പം സമയം ചിലവിട്ടു. ഇതിലൂടെ അവര്‍ക്ക് ലഭിച്ച ആത്മവിശ്വാസം ചില്ലറയല്ല. ഇന്ത്യാക്കാര്‍ മാത്രമല്ല, ലോകരാഷ്‌ട്രങ്ങള്‍ പോലും നരേന്ദ്രമോദിയുടെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. ഇത് തീര്‍ച്ചയായും ബിജെപിക്കും എന്‍ഡിഎക്കും കരുത്ത് കൂട്ടുന്നതാണ്.

ബിജെപി വോട്ട് മറിക്കുന്നു എന്ന രീതിയില്‍ പരസ്പരമുള്ള ഇടതുവലതുനേതാക്കളുടെ പ്രചാരണത്തെ ജനം എങ്ങനെയാണ് കാണുന്നത് ?

ബിജെപിയെപറ്റി പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം. കാലങ്ങളായി ബിജെപിയെ തോല്‍പ്പിക്കാന്‍ പരസ്പരം തെരഞ്ഞെടുത്ത സീറ്റുകളില്‍ വോട്ട് മറിക്കുന്നത് ഇടതും വലതുമാണ്. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ അത് ഇത്തവണയും ഉണ്ട്. എ.കെ.ആന്റണി ബിജെപി നിയമസഭ കാണരുത് എന്ന് പറഞ്ഞപ്പോള്‍ അതിന് ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് ചെന്നിത്തലയും പ്രസ്താവിച്ചത് വ്യക്തമായ തെളിവാണ്. കേരളത്തിലെ ഈ കൂട്ടുകച്ചവടം ഇത്തവണ തകരും. നിഷ്പക്ഷരായ ഭൂരിപക്ഷവും എന്‍ഡിഎക്ക് വോട്ട് ചെയ്യും. മുന്നണികളുടെ വോട്ടുകച്ചവടം മഴവെള്ളപ്പാച്ചില്‍ പോലെയുള്ള ജനകീയമായ വോട്ടെടുപ്പില്‍ അറബിക്കടലില്‍ പതിക്കും. ഇത് ആത്മവിശ്വാസമല്ല, മറിച്ച് യാഥാര്‍ത്ഥ്യമാണ്.

കോണ്‍ഗ്രസ് വിരോധത്തില്‍ നിന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനിച്ചതുതന്നെ. അതിലെ ഏറ്റവും ശക്തരെന്നു കരുതുന്ന സിപിഎമ്മിന്റെ തലതിരിഞ്ഞ നിലപാടാണ് പശ്ചിമബംഗാളിലെ സഖ്യം. അസ്തിത്വം നഷ്ടപ്പെട്ട് പ്രാദേശികപാര്‍ട്ടിയായി കൂപ്പുകുത്തുന്നതിന് മുമ്പുള്ള അവസാന പരീക്ഷണമാണ് അവരുടെത്. ബംഗാളിലെ ഭായി-ഭായിയും കേരളത്തിലെ തമ്മിലടിയും ജനങ്ങള്‍ക്കിടയില്‍ സജീവചര്‍ച്ചയാണ്. ഇതിന്റെ ഫലമായി കടുത്ത ശിക്ഷ തന്നെയാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ പുതുമുഖമായ ബിഡിജെഎസിന്റെ പങ്ക് എന്തായിരിക്കും?

അധികാരത്തിനായി മുന്നണികള്‍ മാറിമാറി ഉപയോഗിച്ച് വന്ന ഒരു ജനത അവസാന കച്ചിത്തുരുമ്പിലാണ് പിടിച്ചിരിക്കുന്നത്. ചവിട്ടിമെതിക്കപ്പെട്ട്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്, സ്വന്തം അവകാശങ്ങള്‍ പോലും നേടാനാകാതെ എത്രകാലം ആത്മാഭിമാനം പണയം വച്ച് ജീവിക്കും. അതിനെല്ലാം പരിഹാരമായാണ് ബിഡിജെഎസിന്റെ ഉദയം. അതൊരുപാര്‍ട്ടി മാത്രമല്ല.

അവഗണനയുടെയും അപമാനത്തിന്റെയും കയ്‌പ്പുനീര്‍ രുചിക്കേണ്ടിവന്നവരുടെ കൂട്ടായ്‌മയും ശക്തിയുമാണ്. ഭൂപരിഷ്‌കരണത്തിന്റെ വക്താക്കള്‍ നാടൊട്ടുക്ക് വീമ്പ് പറയുമ്പോഴാണ് പട്ടികജാതിയില്‍പെട്ടവര്‍ സ്വന്തം കൂര പൊളിച്ച് ശവസംസ്‌കാരം നടത്തുന്നത്. മിച്ചഭൂമികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയ മുന്നണികള്‍ പാവപ്പെട്ട ഭൂരഹിതന് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. ഇതിന് ഒരറുതി വേണം.

ഭാവി തലമുറക്കെങ്കിലും മാന്യമായി ജീവിക്കാനുള്ള അവസരം വേണം. തുല്യനീതി വേണം. അതുമാത്രമാണ് ബിഡിജെഎസിന്റെ ലക്ഷ്യം. പാര്‍ട്ടിയുടെ ശക്തി അടിച്ചമര്‍ത്തപ്പെട്ടവന്റെതാണ്. അത് എത്ര മാത്രമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തിന് മനസിലാകും.

എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍?

തീര്‍ച്ചയായും വികസിത കേരളമായിരിക്കും പിന്നെ കാണുന്നത്. തുല്യനീതിയും അടിസ്ഥാനപ്രശ്‌നങ്ങളില്‍ പരിഹാരവും എന്‍ഡിഎയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ഭൂരഹിതര്‍ക്ക് ഭൂമിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും. കേരളത്തിന്റെ സമഗ്രമായ വികസനം എന്‍ഡിഎ നടപ്പാക്കും. 60 വര്‍ഷം കൊണ്ട് ഇരുമുന്നണികളും നശിപ്പിച്ച സംസ്ഥാനത്തെ സമഗ്രമായ പുരോഗതിയിലെത്തിക്കും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.