Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആവേശം അണപൊട്ടിയൊഴുകി പേമാരിയും അമൃതവര്‍ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 10:19 pm IST
inPathanamthitta

പത്തനംതിട്ട: ആവേശം അണപൊട്ടിയൊഴുകി പേമാരിയും അമൃതവര്‍ഷമായി. ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കത്തുന്ന വെയിലിന് പിന്നാലെ മിന്നല്‍പിണറുകളുടെ അകമ്പടിയോടെ എത്തിയ വേനല്‍മഴ തിങ്ങിനിറഞ്ഞ ജന സഹസ്രങ്ങളുടെ ചൂടാറ്റിയപ്പോള്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ജനവഞ്ചന തുറന്ന് കാട്ടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രവര്‍ത്തകരില്‍ ആവേശം വിതച്ചു. കേരളത്തില്‍ പരസ്പ്പരം തല്ലുകൂടുകയും ബംഗാളിലെത്തിയാല്‍ മോതിരം മാറ്റം നടത്തുകയും ചെയ്യുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ മണ്ണ് വാരി ഇടുകയാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. അഴിമതിയുടെ കാര്യത്തിലും ഇരുവരും തുല്യരാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നു. പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ ആത്മാവിനോടുപോലും നീതി പുലര്‍ത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞില്ല. സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാല്‍ അന്വേഷിച്ച് കൊലപാതകത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ പാവകളെ പോലെയാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ ഒരു മൂന്നാം ശക്തി ഉദയം ചെയ്യാതിരിക്കാന്‍ ഇരുവരും ആവതും ശ്രമിച്ചെങ്കിലും ഇപ്പോള്‍ അവസ്ഥമാറിയിരിക്കുന്നു. കേരളം മൂന്നാം മുന്നണി ഭരിക്കുമെന്ന സ്ഥിതിയായിട്ടുണ്ട്. എന്‍ഡിഎ വോട്ട് ചോദിക്കുന്നത് വൈകാരികമായല്ല. വ്യക്തമായ വികസന ലക്ഷ്യത്തോടെയാണ്. കേരളത്തെ മുന്നോട്ട് നയിക്കാനാണ് ദേശിയ ജനാധിപത്യസഖ്യം വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്‌നാഥ്‌സിങിന്റെ ഉദ്ഘാടന പ്രസംഗം പുരോഗമിക്കുന്നതിനിടെ മിന്നല്‍പിണറുകളുടെ അകമ്പടിയോടെ വേനല്‍മഴയെത്തി. തിമിര്‍ത്തു പെയ്യുന്നത് വെറും മഴയല്ലെന്നും അത് പ്രകൃതിയുടെ അനുഗ്രഹമാണെന്നും ആറന്മുളയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ വിജയത്തിനായി പ്രകൃതിയുടെ അനുഗ്രഹമാണ് മഴയായി ചൊരിയുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഈ വാക്കുകള്‍ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ജനസഹസ്രങ്ങള്‍ ഏറ്റുവാങ്ങിയത്. റാന്നി പെരുനാട്ടില്‍ ഹെലികോപ്ടറിലിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രി കാര്‍മാര്‍ഗ്ഗമാണ് പത്തനംതിട്ടയിലെ വേദിയിലേക്കെത്തിയത്. വേദിയിലെത്തിയ അദ്ദേഹത്തെ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് വേദിയില്‍ വലിയ പുഷ്പഹാരം നേതാക്കള്‍ അദ്ദേഹത്തെ അണിയിച്ചു. ജില്ലയുടെ ഉപഹാരമായി ആറന്മുള കണ്ണാടിയും ജില്ലാ പ്രസിഡന്റ് അദ്ദേഹത്തിന് സമ്മാനിച്ചു.

ബിജെപി വക്താവ് മീനാക്ഷി ലേഖി എംപി മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസ് നിഷ്‌ക്രീയമാകുന്നത് അപമാനകരമാണെന്ന് അവര്‍ പറഞ്ഞു. സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണം. പോലീസ് എന്തൊക്കെയോ ഒളിക്കുന്നുണ്ട്. സമൂഹത്തിന്റെ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷത്തിന്റെയും. ഗോവിന്ദച്ചാമിയെപ്പോലും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. കിളിരൂരിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെട്ട വിഐപികളെ കൈയാമം വെക്കുമെന്ന് പറഞ്ഞ വി.എസ്.അച്യുതാനന്ദന്‌പോലും പിന്നീട് മിണ്ടാട്ടമില്ലാതായി. ഒന്നും നടന്നില്ലെന്നും ലേഖി പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, കെ.പിഎം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു, ആറന്മുള മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി.രമേശ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന ട്രഷറാര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്‍, ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, എന്‍ഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഡി.സുരേന്ദ്രന്‍, കെ.ഉണ്ണികൃഷ്ണന്‍നായര്‍, എല്‍.മനോഹരന്‍, ബിജെപി നേതാക്കളായ പി.ആര്‍.ഷാജി, പി.കെ.ഗോപാലകൃഷ്ണന്‍നായര്‍, പ്രദീപ് ചെറുകോല്‍, പ്രസാദ്.എന്‍.ഭാസ്‌ക്കരന്‍, കെ.കെ.ശശി, അജിത്പുല്ലാട്, ശോഭനാ അച്യുതന്‍, ബിന്ദുപ്രസാദ്, പി.ആര്‍.മോഹന്‍ദാസ്, ടി.വി.അഭിലാഷ്,അജയന്‍ വല്യുഴത്തില്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അബിതകബീറിന്റെ വന്ദേമാതര ഗാനാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഡാനി.കെ.പോള്‍.രാജ്‌നാഥ് സിങിന്റേയും അഡ്വ.കെ.ഹരിദാസ് മീനാക്ഷി ലേഖിയുടെയും പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.