മട്ടന്നൂര്‍: കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളൊടൊപ്പം മുന്നേറാന്‍ കേരളത്തിലും എന്‍ഡിഎ അധികാരത്തിലെത്തണമെന്നും അതിനായി നമ്മുക്കൊന്നിച്ച് മുന്നേറാമെന്നും കേന്ദ്ര നിയമകാര്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. മട്ടന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു ഏളക്കുഴിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം മട്ടന്നൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്റെ ‘ഭാഗമായി നടന്ന പൊതുസമ്മേളന വേദിയിലാണ് മന്ത്രി പങ്കുചേര്‍ന്നത്. കേരളത്തിന്റെ വികസനമില്ലായ്‌മക്കും അക്രമത്തിനും കാരണം കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ കര്‍ത്തവ്യബോധമില്ലായ്‌മയാണെന്നും അതിനുള്ള ഉത്തമോദാഹരണമാണ് കേരളത്തിലെ രാഷ്‌ട്രീയ ബലിദാനികളും അവരുടെ കുടുംബാഗങ്ങള്‍ അനുഭവിക്കുന്ന വേദനകളുമെന്നും വികസനത്തിന്റെ കൂടെ ഭരണകഷികളുടെ പേരുചേര്‍ക്കാന്‍ കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം ദ്രുതഗതിയിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സഹായത്തെ അവഗണിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഭരണകഷികളുടെ നീക്കമെന്നും കേന്ദ്രസര്‍ക്കാരിന് സാധിക്കുന്ന എല്ലാസഹായവും തങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മട്ടന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു ഏളക്കുഴിക്ക് വേണ്ടി അദ്ദേഹം വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സി.വി.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ കെ.രഞ്ചിത്ത്, എ.ദാമോദരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍, മട്ടന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു ഏളക്കുഴി തുടങ്ങിയവര്‍ വേദിയില്‍ പ്രസംഗിച്ചു. മണ്ഡലം ട്രഷറര്‍ എ.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് യവി.വി.ചന്ദ്രന്‍ പരിപാടിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കേന്ദ്ര നിയമകാര്യ മന്ത്രി സദാനന്ദ ഗൗഡയുടെ പ്രസംഗം ആര്‍എസ്എസ് ജില്ലാ സഹ കാര്യവാഹക് സോഹന്‍ലാല്‍ ശര്‍മ്മ പരിഭാഷപ്പെടുത്തി.
















