Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

ഗോപിക മനോജ്byഗോപിക മനോജ്
Jun 28, 2026, 01:34 pm IST
inVaradyam

ഭാരതത്തിലെ ഒരു സാധാരണ തെരുവുനായയായിരുന്നു അലോക. ഇന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ‘പീസ് ഡോഗ്’ ആണ്. സമാധാനത്തിന്റെയും കരുണയുടെയും സന്ദേശവുമായി ബുദ്ധ സംന്യാസിമാര്‍ക്കൊപ്പം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച അലോക, ഇപ്പോള്‍ തന്റെ ജന്മനാടായ ഭാരതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ മടങ്ങിവരവ് ഒരു നായയുടെ യാത്രയുടെ മാത്രം കഥയല്ല, മറിച്ച് കരുണയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം വീണ്ടും ഭാരത മണ്ണില്‍ മുഴങ്ങുന്നതിന്റെ തുടക്കമാണ്.

അലോകയുടെ കഥ ആരംഭിക്കുന്നത് ഭാരതത്തിലെ ഒഡീഷയുടെ തെരുവുകളില്‍ നിന്നാണ്. ഭാരതത്തിലുടനീളം 112 ദിവസത്തെ സമാധാനയാത്രക്കിടെ (വോക്ക് ഫോര്‍ പീസ്) ബുദ്ധ സംന്യാസിമാരെ അനുഗമിക്കാന്‍ തുടങ്ങിയ ഈ ‘ഇന്ത്യന്‍ പരിയാ’ നായ പിന്നീട് അവരുടെ യാത്രയുടെ ഭാഗമായി മാറി. അവര്‍ അവന് അലോക എന്നു പേര് നല്‍കി, പ്രകാശമെന്നര്‍ത്ഥം. സംന്യാസിമാര്‍ നടന്ന വഴികളിലൂടെ അവനും നടന്നു. ചൂടും മഴയും കാറ്റും താണ്ടി നൂറിലേറെ ദിവസങ്ങള്‍ അവന്‍ അവരുടെ കൂടെ സഞ്ചരിച്ചു. യാത്രാമധ്യേ പല പ്രതിസന്ധികളും നേരിട്ടു. അതോടെ അലോക ഒരു സാധാരണ നായയില്‍ നിന്ന് സമാധാനത്തിന്റെ പ്രതീകമായി വളര്‍ന്നു.

പിന്നീട് അലോകയുടെ യാത്ര ഭാരതത്തിന്റെ അതിര്‍ത്തികള്‍ കടന്നു. അമേരിക്കയില്‍ നിന്ന് 2,300 മൈല്‍ ദൈര്‍ഘ്യമുള്ള ‘വോക്ക് ഫോര്‍ പീസ്’ യാത്രയില്‍ ബുദ്ധ സംന്യാസിമാര്‍ക്കൊപ്പം അവന്‍ പങ്കാളിയായി. ടെക്സാസില്‍ നിന്ന് വാഷിങ്ടണ്‍ ഡി.സി. വരെ നീണ്ടുനിന്ന ഈ യാത്രയില്‍ അലോക ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു. അവന്റെ ശാന്തസ്വഭാവവും സംന്യാസിമാരോടുള്ള വിശ്വസ്തതയും ലോകമെമ്പാടുമുള്ള ജനങ്ങളെ സ്പര്‍ശിച്ചു. സമാധാനം, അഹിംസ, കരുണ എന്നീ സന്ദേശങ്ങളുടെ ജീവിക്കുന്ന പ്രതീകമായാണ് അവന്‍ മാറിയത്. അലോകയുടെ രൂപം പോലും ആ സാത്വിക ഭാവം നിറഞ്ഞതാണ്.

ഇപ്പോള്‍ അലോക ഭാരതത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍, അവനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് മൃഗസ്നേഹികളും സമാധാനപ്രവര്‍ത്തകരും എത്തി. ദല്‍ഹിയിലും ഗുരുഗ്രാമിലുമുണ്ടായ സ്വീകരണ പരിപാടികള്‍ അലോകയോടുള്ള ജനങ്ങളുടെ സ്നേഹത്തിന്റെ തെളിവായി. ഭാരതത്തിന്റെ തെരുവില്‍ ജനിച്ച ഒരു നായ ലോകവേദിയില്‍ സമാധാനത്തിന്റെ സന്ദേശവാഹകനായി മാറിയെന്നത് പലര്‍ക്കും അഭിമാന നിമിഷമായി.

അലോകയുടെ യാത്ര ഇനിയും തുടരുകയാണ്. എന്നാല്‍ അവന്‍ ഇതിനകം തന്നെ ലോകത്തിന് ഒരു പാഠം നല്‍കി കഴിഞ്ഞു: സ്നേഹത്തിനും വിശ്വസ്തതയ്‌ക്കും സമാധാനത്തിനും ഭാഷയോ അതിര്‍ത്തിയോ ഇല്ല എന്ന സന്ദേശം.

 

Tags: Buddhist monkPeace DogAlokaodisha streetThe 'Walk for Peace' journeyIndian street dog Aloka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തിന് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നളന്ദ ആക്രമിച്ചു?

India

മാതാ അമൃതാനന്ദമയിക്കും ബുദ്ധസന്യാസി ബദന്ത് രാഹുല്‍ ബോധി മഹാ തെരോയ്‌ക്കും അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണം

Entertainment

‘ഞാനാണോ ലോകത്ത് ആദ്യമായി മുന്‍ജന്മത്തെപ്പറ്റി സംസാരിച്ചത്?’: വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ലെന

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.