തലശ്ശേരി: കള്ളവോട്ട് ചെയ്യാനും ബൂത്തുപിടിക്കാനുമുള്ള മുന്നൊരുക്കത്തിന്റെ‘ഭാഗമായാണ് സിപിഎം ബോംബ് നിര്‍മിച്ച് വിതരണം ചെയ്യുന്നതെന്നും നിര്‍മ്മാണവും കൈമാറ്റവും നടക്കുന്നതിനിടയിലാണ് ഊരാങ്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബില്‍ സ്‌ഫോടന മുണ്ടായതെന്ന് വി.കെ.സജീവന്‍. ന്യൂമാഹി മേഖലയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ആയുധപ്പുരകളും ക്രിമിനല്‍ സങ്കേതവുമായി മാറുകയാണ്.
ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടുചെയ്യാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും കേന്ദ്ര സേനയെ ഇറക്കണമെന്നും വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. ന്യൂമാഹീ മേഖലകളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ എന്‍.ഹരിദാസ്, എ.പി.പത്മിനി ടീച്ചര്‍, കെ.എന്‍.മോഹനന്‍, സുമേഷ്, ലസിത പാലക്കല്‍, സ്മിത ജയമോഹന്‍ എന്നിവര്‍ സംബന്ധിച്ചു.
















