Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വികസനത്തിന് വോട്ടു തേടി പി.കെ. സുപ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 04:37 pm IST
inKozhikode

രാജഗിരിയില്‍ പി.കെ. സുപ്രന്‍ നടത്തിയ പര്യടനം

ബാലുശ്ശേരി: വികസനത്തിന് വോട്ടു തേടി എന്‍ഡിഎ ബാലുശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ മണ്ഡല പര്യടനം തുടങ്ങി. മണ്ഡലം അതിര്‍ത്തിയായ പൂനൂരില്‍ നിന്നായിരുന്നു ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിന്റെ തുടക്കം. മണ്ഡലത്തിന്റെ വികസന മുരടിപ്പാണ് സുപ്രന്‍ പ്രചരണത്തില്‍ ഉയര്‍ത്തികാണിക്കുന്നത്.

വേനല്‍ രൂക്ഷമായതോടെ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുടിവെള്ള പദ്ധതികളെല്ലാം അവതാളത്തിലായതോടെ കോളനികളിലും കുടിവെള്ളമില്ല. ജനങ്ങള്‍ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്. ആരോഗ്യ- വിദ്യഭ്യാസ മേഖലകളിലും വികസനം ബാലുശ്ശേരിക്കാര്‍ക്ക് അന്യമാണ്. ആകെയുള്ള താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗമില്ല. അപകടം ഉണ്ടായാലും അസുഖം കൂടിയാലും ചികിത്സ കിട്ടാതെ ബാലുശ്ശേരി മണ്ഡലക്കാര്‍ക്ക് മരണം ഉറപ്പാണ്. 25 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട്ടെത്തുമ്പോഴേക്കും രോഗി മരിക്കാറാണ് പതിവ്. പേരിന് ഒരു സര്‍ക്കാര്‍ കോളേജ് ഉണ്ട്. വാളന്നൂരിലെ സ്‌കൂള്‍ കെട്ടിടത്തിലാണ് ഇപ്പോഴും ഈ കേളേജ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല.

ബാലുശ്ശേരി ടൗണിനെ പോലെ ഒരു വികസനവുമില്ലാത്ത ടൗണ്‍ ഒരിടത്തും ഉണ്ടാകില്ല. നിത്യേന ഇരുനൂറോളം ബസ്സുകള്‍ കയറിയിറങ്ങുന്ന സ്റ്റാന്റില്‍ ആയിരങ്ങളാണ് എത്തുന്നത്. ഇവിടെ നല്ല ഒരു മൂത്രപ്പുര പോലും ഇല്ല. മാര്‍ക്കറ്റിലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മൂത്രപ്പുരയാണ് ജനങ്ങളുടെ ആശ്വാസം. കോടികള്‍ മുടക്കിയിട്ടും ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാനായിട്ടില്ല. നിരവധി തൊഴിലാളികള്‍ ജോലിചെയ്തിരുന്ന കുന്നത്തറ ടെക്‌സ്റ്റൈയില്‍സ് അടച്ച് പൂട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തില്‍ തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് പ്രദേശവാസികളെ കബളിപ്പിക്കുകയായിരുന്നു. തൊഴിലാളികളേറേയും അന്യസംസ്ഥന തൊഴിലാളികളായി. കണയംങ്കോട് മുതല്‍ കക്കയം വരെയുള്ള ടൂറിസം കോറിഡേര്‍ പദ്ധതി ശിലയിലൊതുങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യപിക്കുന്നതിന്റെ ഏതാനും ദിവസം മുമ്പായിരുന്നു ചടങ്ങ്. ഇതെല്ലാമാണ് സുപ്രന്‍ ജനങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തികാണിക്കുന്നത്.

മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍.പി. രാമദാസ് നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ശോഭാരാജന്‍, അഡ്വ. കെ.വി സുധീര്‍ എന്നിവര്‍ സംസാരിച്ചു. കെ. കണാരു സ്വാഗതം പറഞ്ഞു.

ഉണ്ണികുളം പഞ്ചായത്തിലെ രാജഗിരി, പരപ്പില്‍, നെരോത്ത്, വീര്യമ്പ്രം, കരുമല, കരിയാത്തന്‍കാവ്, പനങ്ങാട് പഞ്ചായത്തിലെ നിര്‍മ്മല്ലൂര്‍, കാറോറമുക്ക്, കുറുമ്പൊയില്‍, മണിച്ചേരി, ഏഴുകണ്ടി, വട്ടക്കുളങ്ങരമുക്ക്, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രാത്രി വട്ടോളി ബസാറില്‍ സമാപിച്ചു. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ബിജെപി നേതാക്കളായ സി.കെ. ബാലകൃഷ്ണന്‍, കെ.കെ. ഗോപിനാഥന്‍മാസ്റ്റര്‍, രാജേഷ് കായണ്ണ, സുഗീഷ് കൂട്ടാലിട, വട്ടക്കണ്ടി മോഹനന്‍, എന്‍.ആര്‍. പ്രതാപന്‍, കെ. ഭാസ്‌ക്കരന്‍, ബബീഷ് ഉണ്ണികുളം, ആര്‍.എം. കുമാരന്‍, കെ.കെ. സജീവ്, ഷൈനിജോഷി, പി.കെ. ശാന്ത, കെ.കെ. ഭരതന്‍, എന്‍.എ. ബാലന്‍ നായര്‍, സത്യന്‍ കുറുമ്പൊയില്‍, ടി. രഞ്ജിത്ത് മാസ്റ്റര്‍, ടി.പി. വിനോദ്, കെ.എം. ശിവദാസന്‍, ബാലകൃഷ്ണന്‍ പന്താങ്ങില്‍, ജെഎസ്എസ് നേതാവ് ഡോ. ബാലഗോപാലന്‍, ബിജെഡിഎസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ജിതിന്‍ ഉണ്ണികുളം, തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.