കോഴിക്കോട്: നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനര്‍ത്ഥി കെ.പി. ശ്രീശന്റെ മുന്നാം ഘട്ട പര്യടനം ആവേശകരമായി പുരോഗമിക്കുന്നു. ഭാരതത്തിന്റെ സര്‍വ്വ മേഖലയിലുമുള്ള പുരോഗതിയും ജന സേവന പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തുന്നതിനനുസരിച്ച് മണ്ഡലത്തില്‍ എന്‍ഡിഎ യുടെ സ്വീകാര്യത അനുദിനം വര്ദ്ധിക്കുകയാന്നെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുംവിധം കെ.പി.ശ്രീശന്റെ സ്വീകരണങ്ങള്‍ ആവേശോജ്ജ്വലമായി കൊണ്ടിരിക്കുകയാണ്. തീവ്ര സമ്പര്‍ക്ക പരിപാടിയുടെ അഞ്ചാം ദിവസ പര്യടന പരിപാടിക്ക് ഒഴുക്കരയില്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് പാലക്കോട്ടുവയല്‍, മുണ്ടിക്കല്‍ത്താഴം, കോട്ടംപറമ്പ് ,നടപ്പാലം, മംഗലത്ത് മീത്തല്‍, അഴുക്കുചാല്‍, പാറമ്മല്‍, കായല്പ്പാറ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഉച്ചക്ക് മായനാട്ട് സമാപിച്ചു. ഉച്ചതിരിഞ്ഞ് കാളാണ്ടിത്താഴത്തു നടന്ന സ്വീകരണ യോഗത്തിനു ശേഷം വിരുപ്പില്‍ ബസാര്‍, മൂഴിക്കല്‍, പള്ളിത്താഴം, ഭരതന് നഗര്‍, കോട്ട ബസാര്‍, എന്നീ പ്രദേശങ്ങളിലെ പര്യടനത്തിനു ശേഷം ചെലവൂരില്‍ സമാപിച്ചു. പരിപാടികള്‍ക്ക് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എം. അനില്‍കുമര്‍ ജില്ല സമിതി അംഗം എം.രാജീവ് കുമാര്‍ മഹിള മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഏരിയ പ്രസിഡണ്ടുമാരായ എം.കെ. ചന്ദ്രന് ,എം.സി. ഷിജു, ജനറല്‍ സെക്രട്ടറിമാരായ കെ. വിനോദ് കുമാര്‍, വി. പ്രകാശന്, ടി.ടി. അനില്‍ കുമാര്‍, ഏരിയ ഭാരവാഹികളായ ഇന്ദിര ശിവദാസ്, ബാബു വിരുപ്പില്‍, ടി. ലാലു, കെ ഹരിദാസ്, ബിജു കുമാര്‍, ശ്രീകാന്ത്, നിഖില്‍, ജയചന്ദ്രന്, പി.കെ.സുരേഷ്, ബാബു, എം.കെ.രാജന്, ബി.ഡി.ജെ.എസ് ഏരിയ പ്രസിഡണ്ട് അജിത്കുമാര്‍, ജനറല്‍ സെക്രട്ടറി ടി.സുരേഷ്, ആഷിക്ക്, ബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: