Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുളിയറക്കോണം പെന്‍പോള്‍ സമരം ഐഎന്റ്റിയുസി തൊഴിലാളി ആത്മഹത്യ ചെയ്തിട്ടും ശക്തന്‍ തിരിഞ്ഞുനോക്കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 10:41 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: രക്തബാഗ് നിര്‍മ്മാണ കമ്പനിയായ പുളിയറക്കോണം ടെറുമോ പെന്‍പോളിലെ ജീവനക്കാരുടെ സമരം സ്ഥലം എംഎല്‍എ ശക്തന്‍ മനപൂര്‍വം കണ്ടില്ലെന്ന് നടിച്ചതായി ആക്ഷേപം. പെന്‍പോളിലെ ഐഎന്റ്റിയുസി തൊഴിലാളിയായ ഉഴമലയ്‌ക്കല്‍ പുതുക്കുളങ്ങര സംസം മന്‍സിലില്‍ ഹാഷിം (46) മകള്‍ അര്‍ഷിതയ്‌ക്ക് (12) വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച അര്‍ധരാത്രി ജീവനക്കാര്‍ സമരം ആരംഭിച്ചത്. നാനൂറോളം സ്ഥിരം ജീവനക്കാരും ആയിരം കരാര്‍ തൊഴിലാളികളുമാണ് പുളിയറക്കോണത്തെ പെന്‍പോള്‍ ഫാക്ടറി ഉപരോധിച്ചത്. കമ്പനി മാനേജ്‌മെന്റിന്റെ പീഡനം മൂലമാണ് ഹാഷിം ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചായിരുന്നു സമരം. ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി നാടൊന്നടങ്കം ഫാക്ടറിയില്‍ തടിച്ചുകൂടി. പെന്‍പോളിലെ സ്വതന്ത്ര യൂണിയന്‍, ബിഎംഎസ്, സിഐറ്റിയു, ഐഎന്റ്റിയുസി തുടങ്ങിയ തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് ചുക്കാന്‍ പിടിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് ഉള്‍പ്പടെ നിരവധി രാഷ്‌ട്രീയ നേതാക്കള്‍ വെളുപ്പിന് നാലുവരെ നീണ്ടുനിന്ന തൊഴിലാളി സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം യൂണിയനിലെ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്ന പ്രതിക്ഷേധമായിട്ടും എന്‍. ശക്തന്‍ തിരിഞ്ഞുനോക്കിയില്ല.

മാനേജ്‌മെന്റിനെ പ്രീതിപ്പെടുത്താനാണ് ശക്തന്‍ സമര സ്ഥലത്ത് എത്താത്തതെന്ന് ജീവനക്കാരുടെ കൂട്ടായ്‌മ ആരോപിക്കുന്നു. ഹാഷിമും കുടുംബവും കറയറ്റ കോണ്‍ഗ്രസുകാരായിരുന്നു. പെന്‍പോളിലെ ഏറ്റവും വലിയ യൂണിയന്‍ സ്വതന്ത്ര യൂണിയന്‍ ആയിട്ടുപോലും ഹാഷിം അംഗബലം കുറഞ്ഞ ഐഎന്റ്റിയുസിയില്‍ ചേര്‍ന്നതും പാര്‍ട്ടി സ്‌നേഹം കൊണ്ടായിരുന്നു. മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതോടെ ഹാഷിം മാനസികമായി തകര്‍ന്നു. നിത്യരോഗിയായ മകളെ കൊലപ്പെടുത്തി ഹാഷിം ആത്മഹത്യ ചെയ്യുകയായിരുന്നു. പെന്‍പോളില്‍ മറ്റ് അഞ്ച് തൊഴിലാളികളെ കൂടി പിരിച്ചുവിട്ടിട്ടുണ്ട്. ഇവരും ആത്മഹത്യയുടെ വക്കിലാണ്.

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കഴിഞ്ഞ നാലു ദിവസമായി സംയുക്ത തൊഴിലാളി യൂണിയന്‍ സമരം നടത്തുന്നത്. ബുധനാഴ്ച വെളുപ്പിന് ജീവനക്കാരുടെ ആവശ്യപ്രകാരം പെന്‍പോള്‍ സിഎംഡി പത്മകുമാറുമായി പി.കെ. കൃഷ്ണദാസ് ഫോണില്‍ ബന്ധപ്പെട്ടു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് കൃഷ്ണദാസ് സിഎംഡിയോട് ആവശ്യപ്പെട്ടു. കൃഷ്ണദാസിന്റെ അഭ്യര്‍ത്ഥന പ്രകാരം പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കി. എന്നാല്‍ ഇതിനിടയില്‍ ഒരുവിഭാഗം പോലീസിനു നേര്‍ക്ക് അക്രമം അഴിച്ചുവിട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെടുത്തി. അതോടെ മാനേജ്‌മെന്റ് ഫാക്ടറി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. സമാധാനപരമായി പര്യവസാനിക്കുമായിരുന്ന സമരത്തിനിടയില്‍ രാഷ്‌ട്രീയ പകപോക്കല്‍ നടത്തിയ ഇടതു യൂണിയന്റെ നിലപാടില്‍ കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ അമര്‍ഷത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

പുതിയ വാര്‍ത്തകള്‍

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.