നിങ്ങള്‍ കളിച്ചത് വില കൂടിയ രാഷ്‌ട്രീയം ആകും അല്ലെ? അതുകൊണ്ടാവും പോലീസുകാരെ തന്നെ മുഖം മൂടി ഇട്ടുകൊണ്ട് പോയത്, പ്രതിളെ പിടിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ അല്ലെ. മലയാളികളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കല്ലേ ആഭ്യന്തര മന്ത്രി. ക്രൂരമായ കൊലപാതകം വേണ്ടവിധം അന്വേഷിക്കാതെ, തെളിവുകള്‍ നശിക്കുംവരെ നിഷ്‌ക്രിയരായ, പോസ്റ്റ്‌മോര്‍ട്ടം പോലും നിയമപരമായി ചെയ്യാതെ, ഇനി കേസ് കോടതിയിലെത്തിയാലും പ്രതി രക്ഷപ്പെടുംവിധം കേസില്‍ വീഴ്ച വരുത്തിയ, ആറ് ദിവസം കഴിഞ്ഞിട്ടും ഒരു പോലീസ് ഏമാനെപ്പോലും ഇതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യാത്ത കേരളാ പോലീസ് ആണിതില്‍ ഒന്നാം പ്രതി.
റഷീദ് പുറത്തൂര്‍
വിലകുറഞ്ഞ പ്രസംഗമല്ലത്. പ്രധാനമന്ത്രി പറയേണ്ടതു തന്നെയാണത്. നിയമവും നിയമവാഴ്ചയും അട്ടിമറിച്ചതും ഇല്ലാതാക്കിയതും കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ തന്നെയാണ്. അതുകൊണ്ടുതന്നെയാണു കുറ്റവാളികള്‍ നിയമത്തെ ഭയക്കാതെ പെരുകുന്നതും വീണ്ടും വീണ്ടും ജിഷമാര്‍ ഉണ്ടാകുന്നതും. ശക്തമായ നിയമവാഴ്ച ഉള്ളിടത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല.
ബാബു ദാമോദരന്‍
















