Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആദ്ധ്യാത്മികാചാര്യന്മാരെ പ്രണമിച്ച് അമിത് ഷാ റാന്നിയില്‍ ജനസാഗരം ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 09:22 pm IST
inPathanamthitta

പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമെന്ന് ഉറപ്പാക്കി റാന്നിയില്‍ ജനസാഗരം ഇരമ്പിയെത്തി. റാന്നി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പത്മകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപി ദേശിയാദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത കണ്‍വന്‍ഷനിലാണ് ഇടതു വലതു മുന്നണികളെ അങ്കലാപ്പിലാക്കിക്കൊണ്ട് ആയിരങ്ങള്‍ അണിനിരന്നത്. കത്തിക്കാളുന്ന വെയിലിനെ തൃണവല്‍ഗണിച്ച് സ്ത്രീകളടക്കം റാന്നി മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജനനേതാവിനെകാണാനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്‌ക്ക് പിന്തുണ അറിയിക്കാനും റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്റിലെ വേദിയിലെത്തി. ബിജെപി ദേശീയ നേതാവിന്റെ വാക്കുകളെ ജയ് ഭാരത് മാതാ വിളികളോടെയാണ് ജനസഞ്ചയം ഏറ്റെടുത്തത്. ശബരിമല ശ്രീധര്‍മ്മ ശാസ്താവിനെയും കേരളത്തിലെ ആദ്ധ്യാത്മിക ഗുരുക്കന്മാരായ ചട്ടമ്പിസ്വാമികളേയും ശ്രീനാരായണ ഗുരുദേവനേയും ബ്രഹ്മാനന്ദ ഗുരുവിനേയും വൈകുണ്ഡ സ്വാമികളേയുമൊക്കെ പ്രണമിച്ചുകൊണ്ടാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ തന്റെ പ്രസംഗം ആരംഭിച്ചത്.

ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും സാമൂഹിക പരിഷ്‌ക്കരണത്തിന് തുടക്കംകുറിച്ച നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍ സാമൂഹ്യ നവോത്ഥാന നായകന്മാരെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് അമിത്ഷാ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ ഭരണത്തിലെത്തിയാല്‍ ഈ സാമൂഹ്യ നവോത്ഥാന നായകന്മാര്‍ക്ക് കേരളത്തിലുണ്ടായിരുന്ന മഹനീയമായ സ്ഥാനം പുനസ്ഥാപിക്കുമെന്നും അദ്ദേഹം ജനക്കൂട്ടത്തിനുറപ്പു നല്‍കി. കേരളത്തിന്റെ മുന്നേറ്റത്തിന്റെ അടിസ്ഥാന കാരണം ആദ്ധ്യാത്മികാചാര്യന്മാര്‍ നേടിത്തന്ന സാമൂഹ്യ നവോത്ഥാനമാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് അടുത്ത അന്‍പത് വര്‍ഷത്തേക്കുള്ള കേരളത്തിന്റെ ദിശ – കേരളം എങ്ങോട്ടാണ് പോകേണ്ടതെന്ന് തീരുമാനിക്കുന്ന പ്രക്രിയയാണ്. പതിറ്റാണ്ടുകളായി കേരളത്തില്‍ മാറിമാറി ഭരിക്കുന്ന എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുകമാത്രമല്ല കേരളത്തിന്റെ സംസ്‌ക്കാരത്തെ നശിപ്പിക്കാനും ശ്രമിക്കുകയാണെന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്റെ വാക്കുകളെ കരഘോഷത്തോടെ ജനക്കൂട്ടം വരവേറ്റു. സിപിഎമ്മും കോണ്‍ഗ്രസും ആശയപരമായ പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളല്ല. അങ്ങനെ ആയിരുന്നെങ്കില്‍ കേരളത്തില്‍ പരസ്പ്പരം ഏറ്റുമുട്ടുന്ന ഇവര്‍ പശ്ചിമ ബംഗാളില്‍ പരസ്പ്പരം പ്രേമത്തിന്റെ പാതയിലാകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇവര്‍ ഏറ്റുമുട്ടലിന്റെ നാടകം കളിയ്‌ക്കുകയാണ്. മുഖ്യമന്ത്രി മുതല്‍ ജനപ്രതിനിധികള്‍ വരെ അഴിമതി നടത്തുന്നു. കേരളത്തില്‍ എവിടെ നോക്കിയാലും അഴിമതി മാത്രമാണ് കാണുവാനാകുക. വന്നുവന്ന് എ.കെ.ആന്റണിപോലും ഇതില്‍ നിന്ന് മുക്തനല്ലെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത് രഹസ്യ അജണ്ടയുടെ ഭാഗമായാണെന്നാണ് ഇടതു വലതു മുന്നണികള്‍ പ്രചരിപ്പിക്കുന്നത്. അതില്‍ രഹസ്യമൊന്നുമില്ല. എല്‍ഡിഎഫിനേയും യുഡിഎഫിനേയും അറബിക്കടലില്‍ മുക്കിക്കളയുക എന്ന പരസ്യമായ അജണ്ടയാണ് ബിജെപി-ബിഡിജെഎസ് നേതാക്കള്‍ക്കുള്ളത്. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ സാമുദായികാന്തരീക്ഷം തകരുമെന്ന പ്രരണവും ഇടതു വലതു മുന്നണികള്‍ നടത്തുന്നു. രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ യാണ് ഭരണം നടത്തുന്നത്. ഇവിടെയൊരിടത്തും സാമുദായിക അന്തരീക്ഷം തകര്‍ന്നതായി ആരും പറയുന്നില്ല. എന്‍ഡിഎ ആര്‍ക്കും എതിരേ ഒരു അനീതിയും നടപ്പാക്കുന്നില്ല. ബിജെപിക്കാര്‍ അക്രമികളാണെന്നും കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ നൂറുകണക്കിന് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കമ്യൂണിസ്റ്റുകാരുടെ അക്രമത്തില്‍ ബലിദാനികളായത്. ഈ സംഭവങ്ങളില്‍ സിപിഎമ്മിനെ സഹായിക്കുന്ന നിലപാടുകളായിരുന്നു കോണ്‍ഗ്രസിന്റേത.് ഈ നാടിന് നന്മ ചെയ്യാന്‍ ഇരു കൂട്ടര്‍ക്കുമാവില്ല. സിപിഎമ്മുകാര്‍ ജനങ്ങളെ ഇക്കുറിയും കബളിപ്പിക്കുകയാണ്. അച്യുതാനന്ദന്റെ പേരില്‍ വോട്ട് വാങ്ങി പിണറായി വിജയനെ നേതാവാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

രണ്ടുവര്‍ഷമായി അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരേ എതിരാളികള്‍ക്കുപോലും അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ നടപ്പാക്കി. ദരിദ്രരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായുള്ള പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലും സാംസ്‌കാരിക , പൈതൃകങ്ങള്‍ കാത്തുസുക്ഷിക്കുന്നതിനുള്ള പദ്ധതികളാണ് എന്‍ഡിഎ വിഭാവനം ചെയ്യുന്നത്. കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ക്ക് അന്യനാട്ടുകളില്‍ പോകാതെ ഇവിടെതന്നെ തൊഴില്‍ ചെയ്തു ജീവിക്കാനുള്ള പദ്ധതികള്‍ ഒരുക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. റാന്നിയില്‍ റബര്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികളും നടക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ എല്ലാവരേയും വീണ്ടും ഓര്‍മ്മിപ്പിച്ചാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പ്രസംഗം അവസാനിപ്പിച്ചത്.

റാന്നി-പെരുനാട്ടിലെ ഹെലിപാഡിലിറങ്ങി കാര്‍മാര്‍ഗ്ഗം വേദിയിലെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷനെ ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് വേദിയില്‍ ആറന്മുള കണ്ണാടി ഉഹാരമായി നല്‍കി. പടുകൂറ്റന്‍ പുഷ്പഹാരമണിയിച്ചും അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ചു. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ജെഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ.രാജന്‍ബാബു, ആറന്മുള നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം.ടി.രമേശ്, റാന്നി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് ജില്ലാ അദ്ധ്യക്ഷനുമായ കെ.പത്മകുമാര്‍ ബിജെപി സംസ്ഥാന ട്രഷറാര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.ഹരി, പ്രദീപ് ചെറുകോല്‍, വസന്തകുമാര്‍, സന്തോഷ്, കെ.ഉണ്ണികൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അനോജ് കുമാര്‍ സ്വാഗതവും പ്രസാദ് എന്‍.ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.