നിങ്ങളെക്കുറിച്ച് ഓര്‍ത്ത് കേരളത്തിലെ ജനങ്ങള്‍ ലജ്ജിക്കുന്നു. കഷ്ടം ആ പാവം അമ്മയുടെ കണ്ണുനീര്‍ നിങ്ങെള ജീവിതകാലം മുഴുവന്‍ അലട്ടും. നിങ്ങള്‍ക്ക് പറ്റിയപണിയല്ല ഇത്. 16 വര്‍ഷം എംഎല്‍എയായി. എന്നിട്ടും ദളിത് യുവതിയെ അറിയത്തില്ലപോലും. കഷ്ടം തന്നെ.
മാടസ്വാമി
വീട,് കിണര്‍, കക്കുസ് തുടങ്ങിയവക്കൊന്നും എംഎല്‍എ, എംപി ഫണ്ടല്ല ഉപയോഗിക്കുന്നത്. അതിനാണ് നമ്മുടെ നാട്ടില്‍ അധികാര വികേന്ദ്രീകരണം നടത്തി ഭരണം താഴെതട്ടില്‍ വരെ എത്തണം എന്ന രീതിയില്‍ തദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന രീതിയില്‍ നടപ്പാക്കിയിരിക്കുന്നത്. ഇതില്‍ എല്ലാ വിഭാഗത്തിനും വീട്, കിണര്‍, കക്കൂസ് എന്നിവക്ക് യഥേഷടം ഫണ്ട് ഉണ്ട്. അതത് വാര്‍ഡ് ഗ്രാമസഭ വിളിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ഇത് നല്‍കേണ്ടത് വാര്‍ഡ് മെമ്പര്‍മാരുടെ ചുമതലയാണ.്
അജേഷ് കുമാര്‍
















