Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ചെങ്ങോട്ടുകാവില്‍ ബിജെപി മുന്നേറ്റം ഫയലിലുള്ള പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 11:10 am IST
inKozhikode

എന്‍ഡിഎ കൊയിലാണ്ടി മണ്ഡലം സ്ഥാനാര്‍ത്ഥി കെ. രജിനേഷ് ബാബു വോട്ടഭ്യര്‍ത്ഥിച്ച് ജനങ്ങള്‍ക്കിടയില്‍

ചെങ്ങോട്ട്കാവ്: ഉള്ളൂര്‍ക്കടവ് പാലം പണിയണമെന്നുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊയിലാണ്ടി മണ്ഡലത്തില്‍ സിപിഎം എംഎല്‍എയായി പി.വിശ്വന്‍ ഉള്ളകാലം. എട്ടരക്കോടി രൂപയാണ് പാലത്തിനനുവദിച്ചത്.. എട്ടരക്കോടി അന്നും ഇന്നും ചുവപ്പ് നാടയില്‍തന്നെ. പാലം ഫയലിലും. കുറ്റിയാടി-കോഴിക്കോട് റോഡിനെയും, കോഴിക്കോട്-വടകര റോഡിനെയും ബന്ധിപ്പിക്കുന്ന സുപ്രധാനമായ പാലമാണിത്. എന്നാല്‍ ഇരുമുന്നണികളും വികസനവിരുദ്ധതയുടെ പ്രതീകമായി ഉള്ളൂര്‍ക്കടവില്‍ പാലമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ യുഡിഎഫ്-എല്‍ഡിഎഫും മാറിമാറി ഭരിച്ചിട്ടുണ്ട്. ഇത്തവണ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. എന്നാല്‍ ഈ ഭാഗ്യത്തിന്റെ നൂറിലൊരംശംപോലും ഈ നാട്ടുകാര്‍ക്കില്ല. കാരണം കൊയിലാണ്ടി മണ്ഡലവും ചെങ്ങോട്ട്കാവു പഞ്ചായത്തും ഭരിച്ച ഇരുമുന്നണിക്കാര്‍ക്കും വികസനത്തില്‍ താല്‍പര്യമില്ല എന്നതുകൊണ്ട്തന്നെ.

വികസന മുരടിപ്പിന്റെ ഈ മണ്ണിലൂടെയാണ് ഇന്നലെ എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ത്ഥി കെ.രജിനേഷ്ബാബുവിന്റെ പര്യടനം നടന്നത്. രജനിഷ്ബാബുവിന്റെ നാലാമത്തെ പര്യടനമായിരുന്നു ഇന്നലെ പഞ്ചായത്തില്‍ നടന്നത്. ചേലിയ, വെള്ളച്ചേരിതാഴെ, ഖാദിമുക്ക്, ഞാണംപൊയില്‍, നെടൂളിക്കളം, എളാട്ടേരി, മേലൂര്‍ക്ഷേത്രം, അരങ്ങാടത്ത്, വസന്തപുരം, എഴുകുടിക്കല്‍, മങ്ങാട്, പൊയില്‍ക്കാവ്, മുതുകുറ്റി, മേലൂര്‍, എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി ചെങ്ങോട്ട്കാവില്‍ സമാപനം. സമാപനസമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍

രണ്ട് ഖാദി നെയ്‌ത്ത്‌കേന്ദ്രങ്ങളാണ് പഞ്ചായത്തിലുള്ളത്. രണ്ടും തകര്‍ച്ചയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. കനത്ത ചൂടില്‍ കെട്ടിടത്തിനുള്ളില്‍ വിങ്ങുകയാണ് തൊഴിലാളികള്‍. ലഭിക്കുന്നത് തുച്ഛമായ വേതനം. തൊഴിലുറപ്പിന്റെ വേതനമെങ്കിലും ലഭിച്ചിരുന്നെങ്കിലെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. റിബേറ്റ് തുക സമയാസമയം ലഭിക്കാത്തതിന്റെ പ്രശ്‌നവും ഏറെയാണെന്ന അനുഭവവും ഈ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നു.

ഭരണകൂടങ്ങളുടെ വിവേചനം ആഴത്തില്‍ അനുഭവിച്ചവരാണ് ഈ പഞ്ചായത്തിലുള്ളവര്‍. അതിര്‍ത്തിയില്‍ ഭീകരവാദികളോട് പൊരുതി മരിച്ചവര്‍ക്ക് പോലും വേണ്ട കരുതല്‍ നല്‍കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍, ഭീകരാക്രമണത്തില്‍ കാശ്മീരില്‍ വീരമൃത്യു പ്രാപിച്ച സുബിനേഷ്, ബോഡോ ആക്രമണത്തില്‍ തീപൊള്ളലേറ്റ് വീരാഹുതി ചെയ്ത ചെത്തനാരി ബൈജു എന്നീ വീരയോദ്ധാക്കളുടെ നാടാണിത്. അവരുടെ കുടുംബത്തിന് അര്‍ഹമായ സഹായധനം നല്‍കാന്‍പോലും സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. അനുവദിച്ചു എന്ന് പ്രഖ്യാപിച്ച സഹായധനംപോലും ലഭിച്ചില്ല. ഈ വിവേചനവും പഞ്ചായത്ത് മുതല്‍ സംസ്ഥാനംവരെ നീണ്ടുകിടക്കുന്ന ഭരണകൂടങ്ങളുടെ വികസനവിരുദ്ധ മനോഭാവവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ബിജെപിക്ക് ഏറെ വേരുകളുള്ള പഞ്ചായത്താണിത്. നിലവില്‍ മൂന്ന് ജനപ്രതിനിധികള്‍ ഈ പഞ്ചായത്തിലുണ്ട്. ഏഴ് സീറ്റുകള്‍ നേടി യുഡിഎഫാണ് ഭരിക്കുന്നത്. എല്‍ഡിഎഫിന് ലഭിച്ചതും ഏഴ് സീറ്റുകള്‍. അഞ്ച് സീറ്റുകളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തി. ബിജെപിയുടെ വിജയം തടയാന്‍ ഇരുമുന്നണികളും വോട്ട് മറിക്കുകയായിരുന്നു. ഇതാണ് അഞ്ച് സീറ്റുകളിലെ വിജയം നേടാന്‍ ബിജെപിയെ തടഞ്ഞ് നിര്‍ത്തിയത്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഇപ്പോള്‍ വെളിപ്പെടുത്തി അടവ് ചെങ്ങോട്ട്കാവില്‍ ഇരുമുന്നണികളും നേരത്തെ പരീക്ഷിച്ചുകഴിഞ്ഞിരുന്നു. പഞ്ചായത്തിലെ വികസന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വന്‍ പ്രക്ഷോഭങ്ങള്‍ ബിജെപി നടത്തിയിരുന്നു. ഉള്ളൂര്‍ക്കടവ് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതീകാത്മക സേതുബന്ധനസമരം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി, മലബാര്‍ മെഡിക്കല്‍കോളേജ് എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് പാലം പണിയാത്തതുകൊണ്ട് തടയപ്പെട്ടിരിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം.ബിജെപി നേതാക്കളായ സി.കെ. പത്മനാഭന്‍, വി.കെ.ജയന്‍, ഉണ്ണികൃഷ്ണന്‍ വെള്ളിയന്‍കോട്ട്, പി.പി. സദാനന്ദന്‍, വിജയന്‍ വി.ടി, ഗിരീഷ് ചേതന, തെരഞ്ഞെടുപ്പ് സംയോജകന്‍ കെ.എം.രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ പ്രിയ ഒരുവുങ്ങല്‍, സുജല കാരിയന്‍കണ്ടി, സുധ കാവുങ്ങപ്പൊയില്‍ എന്നിവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.