Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കയര്‍വ്യവസായത്തെ തകര്‍ത്തു :പ്രതിസന്ധിയിലായത് പിന്നാക്ക സമൂഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 08:35 pm IST
in Business

ആലപ്പുഴ: ഇടതുവലതു മുന്നണി സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കയര്‍വ്യവസായത്തെ തകര്‍ത്തു. തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈഴവ സമുദായത്തെ. കള്ള്, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗതമേഖലകളില്‍ തൊഴിലെടുക്കുന്നതില്‍ ബഹുഭൂരിപക്ഷവും ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. ഈ മേഖലകളുടെ തകര്‍ച്ചയ്‌ക്ക് പങ്കു വഹിച്ചവരില്‍ പ്രധാന സ്ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ട്. കേരളത്തില്‍ തൊഴിലാളി പ്രസ്ഥാനം ആദ്യമായി രൂപം കൊണ്ടത് ആലപ്പുഴയിലെ കയര്‍ മേഖലയിലായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുറപ്പിച്ചതും ഈ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്താണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ഈ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതാണ് ദുരവസ്ഥ. ഇടതു തൊഴിലാളി യൂണിയനുകളും ഈ തൊഴില്‍ മേഖലകളെ കറവപശുക്കളായി മാത്രമാണ് എക്കാലത്തും കണ്ടിട്ടുള്ളത്. കയര്‍വ്യവസായം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ഉല്‍പാദനത്തിന്റെ 90ശതമാനവും കേരളത്തിനായിരുന്നു എങ്കില്‍ ഇന്ന് അത് കേവലം 20ശതമാനമായി കുറഞ്ഞു. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ഈ വ്യവസായം ഏറെ നിലനില്‍ക്കുന്നത്.

ആലപ്പുഴയുടെ സമ്പത്ത്ഘടനയെ തന്നെ ഏറെ സ്വാധീനിക്കുന്നതായിരുന്നു ഇവിടുത്തെ കയര്‍വ്യവസായം. പതിനായിരക്കണക്കിന് തൊഴിലാളികള്‍ കയര്‍പിരി, കയര്‍ഉല്‍പന്ന, കയര്‍വിതരണ മേഖലകളിലായി തൊഴില്‍ ചെയ്തിരുന്നു എങ്കില്‍ ഇന്ന് അത് പേരിന് മാത്രമായി. കയര്‍പിരി മേഖലയിലേയും, ഉല്‍പന്നമേഖലയിലേയും തൊഴിലാളികള്‍ മെച്ചപ്പെട്ട സേവനവ്യവസ്ഥകള്‍ ഇല്ലാതായതോടെ ഈ രംഗത്തുനിന്ന് പിന്മാറുകയാണ്. ബഹുഭൂരിപക്ഷവും നിര്‍മ്മാണ മേഖലയിലേക്ക് ചേക്കേറിക്കഴിഞ്ഞു.

ആരോഗ്യകരമല്ലാത്ത തൊഴിലാളി-മുതലാളി ബന്ധവും ആശ്വാസമല്ലാത്ത വ്യാവസായികാന്തരീക്ഷവും രാഷ്‌ട്രീയ സംസ്‌കാരവും കാരണം ഈ വ്യവസായം അയല്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. അവിടങ്ങളിലെ അനുകൂലമായ വ്യവസായ അന്തരീക്ഷവും ഭിന്നമായ തൊഴില്‍ സംസ്‌ക്കാരവും, വികസനോന്മുഖമായ രാഷ്‌ട്രീയസംസ്‌ക്കാരവുമാണ് ഇതിന് കാരണം. ഓരോ വര്‍ഷവും കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി കണക്കുകകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം തൊഴിലാളികള്‍ക്കോ, ചെറുകിട ഉത്പാദകര്‍ക്കോ ലഭിക്കുന്നില്ല. റബ്ബര്‍ മേഖലയിലെ ചെറിയ സംഭവങ്ങള്‍ക്ക് പോലും വന്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുമ്പോള്‍ കയര്‍ മേഖല തീര്‍ത്തും അവഗണിക്കപ്പെടുകയാണ്. സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ കയര്‍ മേഖലയ്‌ക്കായി നീക്കിവെക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഇതിന്റെ ഗുണഫലങ്ങള്‍ കയര്‍ത്തൊഴിലാളികള്‍ക്കും ചെറുകിട കയര്‍ ഫാക്ടറികള്‍ക്കും ലഭിക്കുന്നില്ല.

സര്‍ക്കാരിന്റെ സബ്‌സിഡി തുക വാങ്ങിയെടുക്കുന്ന സ്വകാര്യ കയര്‍കയറ്റുമതി സ്ഥാപനങ്ങള്‍ പലതും അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു. പ്രതാപകാലത്ത് നാലുലക്ഷത്തിലേറെ തൊഴിലാളികളാണ് കയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതിന്റെ പത്തിലൊന്നു തൊഴിലാളികള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. ന്യായമായ കൂലി ലഭിക്കാത്തതും ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതുമാണ് പ്രധാന പ്രശ്‌നം. ചകിരി, കയര്‍ തുടങ്ങി അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വില വര്‍ദ്ധനവും പ്രതിസന്ധി സൃഷ്ടിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവ ഇന്ന് കൂടുതലായി കേരളത്തിലെത്തുന്നത്.

ചെറുകിട കയര്‍ ഫാക്ടറി ഉടമകളിലും, തൊഴിലാളികളിലും കൂടുതല്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. കള്ളുചെത്ത് മേഖലയ്‌ക്ക് പുറമെ കയര്‍മേഖലയും പ്രതിസന്ധിയിലായതോടെ തകരുന്നത് ഒരു സമുദായത്തിന്റെ തന്നെ സാമ്പത്തിക ഭദ്രതയാണ്. കള്ള്, കയര്‍ വ്യവസായ തൊഴിലാളികളെ ചൂഷണം ചെയ്ത് വളര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പല തവണ ഭരണം നടത്തിയിട്ടും ഈ തൊഴില്‍ മേഖലകളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.