Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധസന്നാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 08:02 pm IST
in Samskriti

ലങ്കയെ ചുറ്റിവളഞ്ഞിരിക്കുന്ന വാനരസൈന്യത്തെക്കണ്ട് രാവണന് ഉള്ളില്‍ ബഹുമാനമുണ്ടായി. എതിര്‍വശത്ത് തന്റെ ശക്തി തെളിയിക്കാനായി രാക്ഷസപടയെ അണിനിരത്തി. അതിന്റെ മുന്നില്‍ രാവണനെക്കണ്ടയുടനെ രാമന്റെ കോപം അണപൊട്ടി. സൗമിത്രിയോട് വില്ലുവാങ്ങി തെരുതെരെ അസ്ത്രപ്രയോഗം തുടങ്ങി. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ രാവണന്റെ പത്തുകിരീടവും തെറിച്ചു. രഥവും വെണ്‍കൊറ്റക്കുടയും വെണ്‍ചാമരവും തകര്‍ന്നു.

ഇരുപതുകൈകളിലും ശരീരമാകെയും അമ്പുകളേറ്റു. പിടിച്ചുനില്‍ക്കാനാകാതെ രാവണന്‍ പിന്തിരിഞ്ഞ് ലങ്കയിലേക്ക് ഓടിക്കയറി. രാമാസ്ത്രം പിന്നാലെ വരുന്നുണ്ടോ എന്നുനോക്കിക്കൊണ്ടായിരുന്നു ഓട്ടം. ഇതൊരു ചെറിയ താക്കീതുമാത്രമായിട്ടാണ് രാമന്‍ ചെയ്തത്. രാമന്റെ ശക്തിയെന്താണെന്നു രാവണനു ബോദ്ധ്യമായി. എന്നാല്‍ തന്റെ മന്ത്രിമാരും ഭടന്മാരും എന്തുകരുതുമെന്ന് രാവണന് ചിന്തവന്നു. അപ്പോള്‍ പ്രഹസ്തന്‍ തുടങ്ങിയ രാക്ഷസവീരരോട് ഞാന്‍ ഭയന്ന് ഒളിച്ചിരിക്കാന്‍ വന്നതല്ല. നിങ്ങള്‍ യുദ്ധം ആരംഭിക്കുവിന്‍ എന്നു വിളിച്ചുപറഞ്ഞു.

ശക്തിയിലും വലുപ്പത്തിലും രാക്ഷസസേനയും പിന്നിലല്ല. അവര്‍ അണിനിരന്ന് വ്യൂഹം ചമച്ചു. ഭേരി, മൃദംഗം, ഡക്ക, പണവം, പെരുമ്പറ, ഗോമുഖം തുടങ്ങിയ വാദ്യങ്ങളുടെ ഘോഷമുയര്‍ന്നു. ആന, കുതിര, ഒട്ടകം, കഴുത, സിംഹം, പുലി, കാട്ടുപോത്ത് തുടങ്ങിയ സൈന്യവിഭാഗങ്ങളും രഥങ്ങളും കാലാള്‍പടയും യുദ്ധസജ്ജരായി. വാള്‍, ശൂലം, വില്ല്, ഗദ, കുന്തം, വേല്‍, ചുരിക, കത്തി, ശൂലം, മുള്‍ത്തടി മുതലായ ആയുധങ്ങളേന്തിയ രാക്ഷസന്മാര്‍ ആക്രമണത്തിന് തയ്യാറായിനിന്നു. നിര്‍ഭയരും അഹങ്കാരികളുമായ അവര്‍ വാനരപ്പടയെ തവിടുപൊടിയാക്കുമെന്ന വാശിയിലാണ് നില്‍പ്. ആസമയത്ത് വാനരന്മാര്‍ കൂട്ടത്തോടെ അലറി.

അതിന്റെ ഒച്ചയില്‍ രാക്ഷസരുടെ വാദ്യഘോഷങ്ങള്‍ കേള്‍ക്കാതായി. സമുദ്രവും സമുദ്രവും തമ്മിലേറ്റുമുട്ടാന്‍ തയ്യാറായതുപോലെ കാണികള്‍ക്കു തോന്നി. സേനയുടെ ഓരോ ചെറിയ ഘടകത്തിനും ഓരോ പേരുണ്ട്. അര്‍ബുദം, ശംഖം, പുഷ്പം, കല്പം, ദണ്ഡം, ധൂളി എന്നിങ്ങനെയുള്ള കോടി കോടികള്‍ രാമന്റെ കല്പനപ്രകാരം രാക്ഷസപ്പടയിലേക്ക് ഇരച്ചുകയറി ആക്രമണം ആരംഭിച്ചു. വന്‍പാറകള്‍, ഇരുമ്പുലക്കകള്‍, വൃക്ഷങ്ങള്‍, മലകള്‍ എന്നിവയൊക്കെയാണ വാനരപ്പടക്ക് ആയുധങ്ങള്‍. അവര്‍ രാക്ഷസപ്പടയെ ഞെരിച്ചുകൊണ്ട് ലങ്കയെ വളഞ്ഞു. കോട്ടമതിലുകള്‍ ഇടിച്ചുനിരത്തി.

കിടങ്ങുകള്‍ തൂര്‍ത്തു. രാമലക്ഷ്മണന്മാരുടെ അസ്ത്രങ്ങള്‍ മഴപോലെ നിരന്തരം പാഞ്ഞ് രാക്ഷസപ്പടയില്‍ ആയിരങ്ങള്‍ കാലപുരിപൂകി. രാക്ഷസപ്പട പ്രത്യാക്രമണം തുടര്‍ന്നു. വാനരപ്പടയുടെ കായബലത്തിനുമുമ്പില്‍ രാക്ഷസന്മാര്‍ ശരിക്കും തകര്‍ന്നു. യുദ്ധഗതി വീക്ഷിച്ചുകൊണ്ടിരുന്ന രാവണന്റെ പത്തുമുഖവും വാടി. വാനരസൈന്യത്തിനുള്ളില്‍ കടന്ന് നീക്കങ്ങള്‍ അറിയാന്‍ രാവണന്‍ ശാര്‍ദ്ദൂലന്‍ തുടങ്ങിയ ചാരന്മാരെ വിട്ടു. അവരെ തിരിച്ചറിഞ്ഞ വിഭീഷണന്‍ പിടികൂടി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ രാമനെ വിളിച്ചു കരഞ്ഞു.

രാമന്‍ അവര്‍ക്കഭയം കൊടുത്തു. അവര്‍ മടങ്ങിയെത്തി. രാമനോടു ജയിക്കാന്‍ കഴിയില്ലെന്ന സത്യം രാവണനെ അറിയിച്ചു. ഇതിനിടയില്‍ രാക്ഷസസേനയുടെ സംഖ്യ നാലിലൊന്നായി ചുരുങ്ങിക്കഴിഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.