Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണിമയദ്വീപും സുധാസിന്ധുവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2016, 07:36 pm IST
in Samskriti

എന്നോടിത്രയും അരുളിച്ചെയ്തിട്ട് ദേവി വിഷ്ണുവിനോട് ഇങ്ങിനെ പറഞ്ഞു: ലക്ഷ്മീദേവിയായ ഈ വിശ്വസുന്ദരിയെ നീ സഹധര്‍മ്മിണിയാക്കുക. നിന്റെ മാറിടത്തെ സദാ അലങ്കരിക്കുന്ന ശക്തിസ്വരൂപിണിയും സര്‍വാര്‍ത്ഥപ്രദായിനിയുമായ ഈ ദേവിയെ നിനക്ക് ഉല്ലസിച്ചു രസിക്കാനായി, നിനക്ക് കൂട്ടിനായി ഞാന്‍ സൃഷ്ടിച്ചതാണ്. ഒരിക്കലും അവളെ നീ അപമാനിക്കരുത്. ‘ലക്ഷ്മീനാരായണം’ എന്ന ഈ സംയോഗഭാവം എന്റെ സങ്കല്‍പ്പമാണ്.

ദേവസംരക്ഷയ്‌ക്കായി ഞാന്‍ എല്ലാ യജ്ഞങ്ങളെയും സങ്കല്‍പ്പിച്ചു. നിങ്ങള്‍ മൂവരും എപ്പോഴും ഒത്തൊരുമയോടെ ആ യജ്ഞങ്ങളെ സാര്‍ത്ഥകങ്ങളാക്കുക. എന്റെ ഗുണങ്ങള്‍ മൂര്‍ത്തീകരിച്ച നിങ്ങള്‍ എല്ലാവര്‍ക്കും പൂജ്യരും സകലരാലും ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും. നിങ്ങള്‍ തമ്മില്‍ ഭേദം കാണുന്നവര്‍ മൂഢന്മാരത്രേ. അവര്‍ക്ക് ദുര്‍ഗതിയാണ് വിധിച്ചിട്ടുള്ളത്. ശിവന്‍ തന്നെ വിഷ്ണു. വിഷ്ണു തന്നെയാണ് ശിവന്‍.

അവര്‍ തമ്മില്‍ ഭേദം കïെത്തുന്നവര്‍ക്ക് നരകം ഫലം. ബ്രഹ്മാവും അവര്‍ക്ക് തുല്യന്‍. മൂവരും തമ്മില്‍ ഭേദമേതുമില്ല. വിഷ്ണുവായ നിന്നില്‍ സത്വഗുണം അധികരിച്ചുïാവും. എന്നാല്‍ ലക്ഷ്മിയുമായി രമിക്കുമ്പോഴും, സ്‌തോഭം വരുമ്പോഴും രജോഗുണമായിരിക്കും നിന്നില്‍ അങ്കുരിക്കുക. ‘ഐം, ക്ലീം, ഹ്രീം’, തുടങ്ങിയ ബീജങ്ങളോടുകൂടിയ പുരുഷാര്‍ത്ഥപ്രദമായ മന്ത്രം ഞാനിതാ അങ്ങേയ്‌ക്ക് നല്‍കുന്നു. അതിനെ സദാ ധ്യാനിച്ചുകൊï് മൃത്യുഭീതിയില്ലാതെ സസുഖം വാഴുക. എന്റെ മഹാലീല ഞാന്‍ തുടരുന്നകാലത്തോളം നിങ്ങള്‍ സുഖമായി വാഴും. ഞാനീ ലീലയെ അവസാനിപ്പിക്കുമ്പോള്‍ എന്നില്‍ത്തന്നെ നിങ്ങളും വിലയിക്കും. പ്രണവത്തോടു ചേര്‍ത്ത് ഈ മന്ത്രത്തെ ജിക്കുക. വൈകുണ്ഠം എന്നൊരിടം

നിര്‍മ്മിച്ചു സദാസുഖിയായി എന്നെ ധ്യാനിച്ച് വാണാലും.’

ബ്രഹ്മാവ് പറഞ്ഞു: ‘നിര്‍ഗ്ഗുണയായ ദേവി ത്രിഗുണങ്ങള്‍ക്കും കാരണമാണല്ലോ. ആ ദേവി മഹേശ്വരനോട് അമൃതമധുരഭാവത്തില്‍ ഇങ്ങിനെ അരുളി: മനോഹരഗാത്രിയായ ഈ കാളിയെ ഭവാന്‍ സ്വീകരിച്ചാലും. നിന്നില്‍ താമസ്സാകട്ടെ പ്രധാനപ്പെട്ട ഗുണം. കൈലാസം എന്നൊരിടം നിര്‍മ്മിച്ച് അവിടെ നീ വാഴുക. അവിടെ നിന്നില്‍ സത്വരജോഗുണങ്ങള്‍ പ്രബലമല്ലാതെയിരിക്കട്ടെ. രജസ്സും തമസ്സും അസുരന്മാരെ എതിരിടാന്‍ നിനക്കുതകും. എന്നാല്‍ ധ്യാനത്തിനും പരമതത്വം ഗ്രഹിക്കാും ഭവാന്‍ സത്വഗുണത്തെ കൈക്കൊള്ളുക.

നിങ്ങള്‍ മൂവരും ചേര്‍ന്ന് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ഭംഗിയായിനിര്‍വ്വഹിക്കുക. ഏതൊരു വസ്തുവിലും ഈ മൂന്നുഗുണങ്ങള്‍ വിവിധ തോതില്‍ ലീനമാണ്. ദൃശ്യമായ വസ്തുക്കളെല്ലാം ഗുണപ്രസക്തവുമാണ്. നിര്‍ഗ്ഗുണമായത് പരമതത്വം മാത്രമാണ്. അതെങ്ങിനെ ദൃശ്യമാവും? സൃഷ്ടിയുടെ ആദ്യ ദശയില്‍ ഞാന്‍ സഗുണയാണ്. സമാധിയില്‍ ഞാന്‍ നിര്‍ഗ്ഗുണയും ആകുന്നു. പരമശിവാ, ഞാന്‍ എപ്പോഴും ‘കാരണ’മാണ്. ‘കാര്യ’മല്ല ഞാന്‍. കാരണം എന്നെടുക്കുമ്പോള്‍ ഞാന്‍ സഗുണയാകുന്നു. പരമാത്മാവില്‍ ഞാന്‍ നിര്‍ഗുണയാണ്. മഹത്തത്വം, അഹങ്കാരം, ശബ്ദാദിഗുണങ്ങള്‍ എന്നിങ്ങിനെ കാര്യകാരണ രൂപത്തില്‍ അവിരാമമായി തുടരുന്ന സത്താണ് അഹങ്കാരത്തിനു നിദാനമായിരിക്കുന്നത്.

ആ സത്ത് ഞാനാകുന്നു. അപ്പോള്‍ അഹങ്കാരം എന്ന ‘കാര്യ’ത്തിന്റെ കാരണം ഞാനാകുന്നു. അത് ത്രിഗുണങ്ങളെ അധികരിച്ചാണിരിക്കുന്നത്. അഹങ്കാരത്തില്‍ നിന്നും ഉദിച്ച മഹത് തത്വമാണ് ബുദ്ധി. അതായത് ബുദ്ധി കാര്യവും അഹങ്കാരം കാരണവും ആകുന്നു. അഹങ്കാരത്തില്‍ നിന്നും തന്മാത്രകള്‍ ഉദ്ഭൂതമാവുന്നു. പഞ്ചഭൂതങ്ങള്‍ക്ക് കാരണമാവുന്നത് ഈ തന്മാത്രകളാണ്. ഇവയില്‍ നിന്നാണ് കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉïാവുക. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, എന്നീ പതിനഞ്ചിന്റെ കൂടെ മനസ്സും ചേര്‍ന്ന് പതിനാറു കലകളാണ് കാര്യകാരണരൂപത്തില്‍ വര്‍ത്തിക്കുന്ന ഗുണങ്ങള്‍.

ഇങ്ങിനെയാണ് ആദിസൃഷ്ടിയുടെ ക്രമികവികാസം. ഞാന്‍ സൃഷ്ടിയുടെ ഉദ്ഭവം എങ്ങിനെയെന്ന് ചുരുക്കി വിവരിച്ചു തന്നല്ലോ? ഇനി നിങ്ങള്‍ വിമാനമേറി സ്വന്തം പ്രവര്‍ത്തിമണ്ഡലങ്ങളിലേയ്‌ക്ക് മടങ്ങിപ്പോവുക. ആപത്ത് വരുമ്പോള്‍ നിങ്ങള്‍ക്ക് ജഗദംബികയായ എന്നെ സ്മരിക്കാം. അപ്പോഴെല്ലാം ഞാനുടന്‍ വന്നു നിങ്ങളുടെ ദുഖങ്ങള്‍ക്ക് നിവൃത്തിയുïാക്കുന്നതാണ്. നിത്യമായ പരമാത്മാവായി എന്നെ സദാ സ്മരിക്കുക.’

ബ്രഹ്മാവ് പറഞ്ഞു: ദേവി ഇങ്ങിനെയരുളി ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ക്ക് സഹധര്‍മ്മം ആചരിക്കാനായി വിഷ്ണുവിന് ലക്ഷ്മി, ഹരന് മഹാകാളി, എനിക്ക് സരസ്വതി എന്നിവരെ കൂട്ടായി നല്‍കി. ഞങ്ങള്‍ തല്‍ക്ഷണം ആണുങ്ങളായി മാറുകയും ചെയ്തു. ഞങ്ങള്‍ ദേവിയെ സ്മരിച്ചുകൊï് വിമാനത്തില്‍ കയറി. ആ ദേവിയും മണിമയദ്വീപും സുധാസിന്ധുവും ക്ഷണത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു. വിമാനം മാത്രമേ ദൃഷ്ടിയില്‍ കാണപ്പെടുന്നുള്ളൂ. ഉടനെതന്നെ ആ വിശാലമായ ആകാശവാഹനം മഹാര്‍ണ്ണവത്തില്‍ വിടര്‍ന്നു വിലസുന്ന താമരയ്‌ക്കടുത്ത് വന്നു നിന്നു. മധുകൈടഭന്മാര്‍ മുരാരിയുടെ കൈകൊïു മരണമടഞ്ഞുïായ ഭൂമിയായിരുന്നു അത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.