കൊല്ലം: കാലില്‍ വ്രണമുള്ള ആനയെ എഴുന്നള്ളത്തിനെത്തിച്ചത് ആനപ്രേമി സംഘം തടഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നിനോടെ വാളത്തുംഗലിലായിരുന്നു സംഭവം. വാളത്തുംഗല്‍ കൊടുന്തറ ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന മയ്യനാട് സാബുവിന്റെ വിജയനെന്ന ആനയെയാണ് ആനേപ്രമി സംഘം തടഞ്ഞത്. രണ്ടു കാലിലും വ്രണം പൊട്ടിയൊലിച്ച് പഴുപ്പ് ഇളകുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധിച്ച പ്രദേശത്തെ ആനപ്രേമി സംഘം ആനയെ എഴുന്നള്ളിക്കുന്നത് തടയുകയും ഫോറസ്റ്റ് ഓഫീസിനെയും പോലീസിനെയും അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസെത്തി ആനയുടെ ഉടമയെ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആനപ്രേമികളുടെ മൊഴി രേഖപ്പെടുത്തയ ശേഷം കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: