Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജനകീയ പങ്കാളിത്തത്തോടെ എന്‍ഡിഎ കണ്‍വെന്‍ഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 12:57 pm IST
inKozhikode

എന്‍ഡിഎ പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിഡിജെഎസ് ദേശീയ നിര്‍വ്വാഹകസമിതി അംഗം അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കേരളത്തെ ബാധിച്ച നിരാശ മാറ്റാന്‍

എന്‍ഡിഎ അധികാരത്തില്‍ വരണം: ടി.പി. ജയചന്ദ്രന്‍

കോഴിക്കോട്: കേരളത്തെ ബാധിച്ച നിരാശ മാറ്റാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് ബിജെപി കോഴിക്കോട് ജില്ലാപ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് മണ്ഡലം കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 60 വര്‍ഷം കേരളം മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികള്‍ വികസനമുരടിപ്പ് മാത്രമാണ് കേരളത്തിന് സമ്മാനിച്ചത്. സമസ്തമേഖലയിലും കേരളത്തെ പിന്നോട്ടടിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കാണാനായത്. കേന്ദ്രത്തിലെ ദിശാബോധമുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തിലും നടപ്പാക്കണമെങ്കില്‍ എന്‍ഡിഎ മുന്നണി സംസ്ഥാനത്തും അധികാരത്തില്‍ വരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ റോഡിലെ സിറ്റി ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് വി. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍, മുതിര്‍ന്ന നേതാവ് അഹല്ല്യാ ശങ്കര്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, പി. പീതാംബരന്‍, പി. രമണീഭായ്, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, ജിഷ ഗിരീഷ്, മണ്ഡലം സംയോജകന്‍ പി. ഹരീഷ്‌കുമാര്‍, കെ.ടി. രഘുനാഥ്, സി.സുധീഷ്, സതീഷ്, അഡ്വ. സണ്ണി, അഡ്വ. സി.പി. അജയകുമാര്‍, എം. ശിവപ്രസാദ്, കെ. ഷൈബു, കെ. സനില്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി.രഘുനാഥ് ചെയര്‍മാനും കെ.ഷൈബു ജനറല്‍ കണ്‍വീനറുമായി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

മുന്നണികള്‍ കേരളത്തെ ശവപ്പറമ്പാക്കി: അരയാക്കണ്ടി സന്തോഷ്

കോഴിക്കോട്: വ്യവസായവല്‍ക്കരണത്തിന്റെയും കൃഷിയുടെയും വികസനത്തിന്റെയും ശവപ്പറമ്പായി കേരളത്തെ മാറ്റിയതിന് ഇരു മുന്നണികളുമാണ് കാരണക്കാരെന്ന് ബിഡിജെഎസ് ദേശീയ നിര്‍വാഹക സമിതി അംഗം അരയാക്കണ്ടി സന്തോഷ് പറഞ്ഞു. സൗത്ത് മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരിച്ച യുഡിഎഫ് സ്വാശ്രയ കോളജ് വിഷയത്തില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇരു മുന്നണികളുടെയും ജനവഞ്ചനക്കെതിരായ രാഷ്‌ട്രീയ മുന്നേറ്റമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെത്. അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.കെ. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും മറ്റു നവോത്ഥാന നായകരും സാമൂഹ്യ രംഗത്തുണ്ടാക്കിയ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി രാഷ്‌ട്രീയ രംഗത്തെ നവോത്ഥാനത്തിനാണ് ദേശീയ ജനാധിപത്യ സഖ്യംനേതൃത്വം നല്‍കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി പറഞ്ഞു. 25 ലക്ഷം ഭൂരഹിതര്‍ ഉള്ള കേരളത്തില്‍ എന്ത് വികസനമാണുണ്ടായതെന്ന് ഇരു മുന്നണികളും വ്യക്തമാക്കണം. ആഭ്യന്തര കലാപവും യുദ്ധവും നടക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ജീവന്‍ പണയം വെച്ച് മലയാളിക്ക് തൊഴില്‍ തേടി പോകേണ്ടിവരുന്നത് കേരളത്തിന്റെ ദയനീയാവസ്ഥ കൊണ്ടാണ്. മുന്നണികള്‍ അഴിമതി മൂലം മുടിച്ച കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ തെരഞ്ഞെടുപ്പിലുണ്ടാവുക അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജു ചമ്മിനി, പ്രകാശന്‍മാസ്റ്റര്‍(ജെഎസ്എസ്), ബാബു പൂതമ്പാറ, സുനില്‍, രവി പി.എം (ബിഡിജെഎസ്) അഡ്വ. സുനില്‍, ബിജെപി പട്ടിക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന്‍, ഉണ്ണികൃഷ്ണന്‍ കരിപ്പാലി എന്നിവര്‍ സംസാരിച്ചു.

ദേശീയ ജനാധിപത്യ സഖ്യം കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം ഭാരവാഹികളായി. ചെയര്‍മാന്‍ : പി.സി. അശോകന്‍. ജനറല്‍ കണ്‍വീനര്‍ : പി.കെ അജിത്ത് കുമാര്‍. എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

മുന്നണികള്‍ കേരളത്തിന്റെ വികസനം

തടസ്സപ്പെടുത്തി: സി.കെ. പത്മനാഭന്‍

കോടഞ്ചേരി: ഇടതു-വലതു മുന്നണികളുടെ ആറു പതിറ്റാണ്ടുകാലത്തെ ദുര്‍ഭരണം മൂലം ഉപഭോഗ സംസ്ഥാനമായി മാറിയ കേരളത്തെ ഉല്പാദന സംസ്ഥാനമാക്കി മാറ്റാനാണ് ദേശീയ ജനാധിപത്യസംഖ്യം ലക്ഷ്യംവെക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. എന്‍ഡിഎ തിരുവമ്പാടി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍കോടഞ്ചേരി മരിയന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു-വലതു മുന്നണികള്‍ ജനങ്ങളുടെ കോടതിയില്‍ പ്രതിക്കൂട്ടിലാണിപ്പോള്‍. മാറിമാറി ഭരിച്ച മുന്നണികളാണ് കേരളത്തിന്റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ചതെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി മണ്ഡലം പ്രസിഡന്റ് ബാബു മൂലയില്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, വൈസ്പ്രസിഡന്റ് ഗിരീഷ് തേവള്ളി ബിജെപി ദേശീയ സമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആദിവാസി നേതാവ്ഹരിദാസ് മുത്തപ്പന്‍പുഴ, ശശി പന്തീരടി എന്നിവര്‍ സംസാരിച്ചു. പി.കെ. ശ്രീധരന്‍, റെനീഷ് വി. റാം, പ്രകാശന്‍, സലില ഗോപിനാഥ്, രാധാ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മധു മൈക്കാവ് സ്വാഗതവും ടി.പി. അനന്തനാരായണന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.