Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

‘പോക്‌സോ’ ഒഴിവാക്കണം: അധിനിവേശ വിരുദ്ധ സമിതി കല്‍പ്പറ്റ പോക്‌സോ കോടതിയിലേക്ക് ബഹുജന മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 08:51 pm IST
in Wayanad

 

കല്‍പ്പറ്റ : ആദിവാസി ശൈശവ വിവാഹങ്ങളെ പോക്‌സോ ആക്ടിന്റെ പരിധിയില്‍ പെടുത്തി ആദിവാസി യുവാക്കളെ തുറുങ്കിലടക്കുന്നത് ഒഴിവാക്കണമെന്ന് അധിനിവേശവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ആസാദ്, സംസ്ഥാന സെക്രട്ടറി വി.കെ. സുരേഷ്, കെ.സി. ഉമേഷ്ബാബു, കെ.കെ. അശോക് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസി ശൈശവ വിവാഹങ്ങളെ തങ്ങള്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ ആദിവാസി ശൈശവ വിവാഹങ്ങള്‍ തടയാന്‍ ബാല വിവാഹ നിരോധന നിയമം അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ

ആദിവാസി വിഭാഗങ്ങളിലെ ശൈശവ വിവാഹങ്ങളുടെ പേരില്‍ ചെറുപ്പക്കാരെ ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഡോ. ആസാദും ഉമേഷ്ബാബുവും പറഞ്ഞു. വേണ്ടത്ര ബോധവത്ക്കരണമില്ലാതെയാണ് ആഭ്യന്തരവകുപ്പ് ആദിവാസികളില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നത്. ആചാരപരമായി ആദിവാസികള്‍ പ്രായപൂര്‍ത്തിയാകുംമുമ്പേ വിവാഹിതരാവുന്നതാണ്. പക്ഷെ ഇത്തരം വിവാഹങ്ങളെ ലൈംഗീക പീഡനക്കുറ്റവും തട്ടിക്കൊണ്ടുപോകലും മറ്റ് ഗുരുതരമായ വകുപ്പുകളും ചാര്‍ത്തി പോലീസ് പോക്‌സോ ആക്ടിന്റെ പരിധിയില്‍പെടുത്തുകയാണ്. ഈ വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്യപ്പെട്ട കേസില്‍ ആദിവാസികള്‍ക്ക് 40 വര്‍ഷം വരെ കോടതികള്‍ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയോ മറ്റ് രേഖകളോ ഭൂരിഭാഗം ആദിവാസികള്‍ക്കും ഇല്ല. അതിനാല്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത ആദിവാസികളുമേറെയുണ്ട്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയൊട്ടാകെ പോക്‌സോ ആക്ട് പ്രാബല്യത്തില്‍ വരുത്തിയത്. ആദിവാസികള്‍ ഈ നിയമത്തെക്കുറിച്ച് അജ്ഞരാണ്. പ്രാഥമികമായി ആദിവാസികളില്‍ ബോധവത്ക്കരണം നടത്താന്‍ ഭരണസംവിധാനങ്ങള്‍ കാര്യമായി നടപടി എടുക്കുന്നില്ല. ഗോത്രാചാര പ്രകാരം ആദിവാസി യുവതി -യുവാക്കള്‍ പ്രായപൂര്‍ത്തിയാകുംമുമ്പേ ബന്ധുക്കളുടെയും വീട്ടുകാരുടെയും അറിവോടെ വിവാഹിതരായി ഒന്നിച്ച് താമസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോക്‌സോ ആക്ട് പ്രയോഗിക്കുന്നതില്‍ അധികൃതര്‍ വിവേചനാധികാരം കാട്ടണം. പോക്‌സോ ആക്ട് പ്രകാരം കുട്ടികള്‍ ലൈംഗീക ചൂഷണത്തിനിരയായ വിവരം മറച്ചുവെച്ചാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരേയും കേസെടുക്കാന്‍ വകുപ്പുണ്ട്. ഇതിന്റെ പേരില്‍ കോളനികളില്‍ നടക്കുന്ന ശൈശവ വിവാഹങ്ങള്‍ പ്രമോട്ടര്‍മാരും പോലീസും ലൈംഗീക പീഡനമായി ചിത്രീകരിച്ച് കേസെടുക്കുകയാണെന്ന് അധിനിവേശ വിരുദ്ധ സമിതി ഭാരവാഹികള്‍ പറഞ്ഞു. പ്രത്യേക വിഭാഗമായ ആദിവാസികള്‍ക്കെതിരേ പോക്‌സോ ആക്ട് പ്രയോഗിക്കാനാണ് അധികൃതര്‍ തിടുക്കം കാട്ടുന്നത്. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് ഇന്ന് കല്‍പ്പറ്റ പോക്‌സോ കോടതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തുന്നത്. സമരത്തില്‍ അധിനിവേശ വിരുദ്ധ സമിതിയും പങ്കാളിയാകും. പോക്‌സോ നിയമത്തിന് ഇരയാകുന്ന ആദിവാസികള്‍ക്ക് നിയമസഹായം എത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അധിനിവേശ വിരുദ്ധ സമിതി ഭാരവാഹികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.