മൂവാറ്റുപുഴ: തടവുകരന്റെ മര്‍ദ്ദനത്തില്‍ ജയില്‍വാര്‍ഡന് പരുക്ക്. മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരനാണ് ജയില്‍വാര്‍ഡനെ മര്‍ദ്ദിച്ചത്. തൊടുപുഴ സ്വദേശിയായ ദീപക് (32)നെയാണ് തടവുകാരനായ റോയി എന്ന് വിളിക്കുന്ന ടോമിച്ചന്‍ സ്റ്റീല്‍ഗ്ലാസ് കൊണ്ട് അടിച്ച്പരുക്കേപ്പിച്ചത്. നെറ്റിയില്‍ പരുക്കേറ്റ ദീപകിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവ് വലുതായതിനാല്‍ രണ്ട് സ്റ്റിച്ച് ഇടുകയും ചെയ്തു. ഇന്നലെ ഉച്ചഭക്ഷണത്തിന്‌ശേഷമായിരുന്നു സംഭവം. തടവുപുളിയെ സെല്ലിലേക്ക് മാറ്റുമ്പോഴായിരുന്നു വാര്‍ഡനെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. പോലീസിനേയും മറ്റും അസഭ്യംപറഞ്ഞതിനാണ് പ്രതിയെ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നതെന്ന് സൂചന. കൂടുതല്‍ വിവരങ്ങള്‍ സബ്ജയില്‍ അധികൃതര്‍ പുറത്തുവിട്ടട്ടില്ല.
















