Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗവ: മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനത്തിനെതിരെ ഹര്‍ജി: വിധി 18ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 09:58 pm IST
inErnakulam

മൂവാറ്റുപുഴ: എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ അനധികൃത നിയമന നടപടിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി 18ലേയ്‌ക്ക് മാറ്റി. പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് എറണാകുളം മെഡിക്കല്‍ കോളേജിലെ 340 അനധികൃത നിയമനനടപടികള്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്നലെ വിശദമായ വാദം കേട്ട ജഡ്ജി പി. മാധവന്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഉള്‍പ്പെടെ ഏഴ്‌പേരെ പ്രതികളാക്കിയാണ് ഹര്‍ജി നല്‍കിയത്.

സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചിന്‍ സഹകരണ മെഡിക്കല്‍ കോളേജില്‍ 422 പേര്‍ സ്ഥിരം ജീവനക്കാരും 222 കരാര്‍ ജീവനക്കാരും 193 ദിവസവേതനക്കാരും 2പേര്‍ സര്‍ക്കാര്‍ ഡെപ്യൂട്ടേഷനിലെത്തിയതും 11ന് കണ്‍സള്‍ട്ടന്‍സ് ഉള്‍പ്പെടെ 851പേര്‍ ജോലിയിലുണ്ടായിരുന്നു. യോഗ്യതാമാനദണ്ഡങ്ങളും സര്‍വ്വീസ് ചട്ടങ്ങളും പാലിച്ച് ജനുവരി 27ന് സ്ഥിരപ്പെടുത്തിയിരുന്നു.

സ്ഥിരനിയമന നടപടികളിലൂടെ ഒഴിവുകള്‍ കഴിച്ചാല്‍ വരുന്ന വിവിധ തസ്തികളില്‍ 500ഓളം ഒഴിവുകളിലേക്ക് പിഎസ്‌സി വഴി നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി 2015 മെയ് 30ന് ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് സര്‍ക്കാര്‍ നിയമനം നടത്തിയതെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, സര്‍ക്കാര്‍ നിയമനം നടത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്റെ വാദം പച്ചകള്ളമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അഴിമതിയില്‍ ചിത്രീകരിക്കാനാണ് ഹര്‍ജിക്കാരന്റെ ഉദ്ദേശ്യമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയമനം നടത്തുമ്പോള്‍ നിലവിലുള്ള റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചെ നടത്തുകയുള്ളൂവെന്നും നിയമനം നടത്തുന്നതിന് മന്ത്രിസഭ കൂടിയാണ് തീരുമാനമെടുത്തതെന്നും ഇതിന് ധനവകുപ്പിന്റെ അനുമതിയുണ്ടെന്നും അദ്ദേഹം വാദിച്ചു. ഹര്‍ജിക്കാരനുന്നയിക്കുന്ന വസ്തുതകളിലെ പല രേഖകളും ഈ കേസുമായി ബന്ധപ്പെട്ടതല്ലെന്നും മറ്റ് കേസുകളുടെ രേഖകളാണ് ഹാജരാക്കിയിട്ടുള്ളതെന്നും ഇതിന് നടപടി സ്വീകരിക്കേണ്ടതാണെന്നും അഭിഭാഷകന്‍ വാദിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.