കണ്ണൂര്‍: എന്‍ഡിഎ അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്‍ ഇന്ന് വളപട്ടണം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചരണം നടത്തും. രാവിലെ കളരിവാതുക്കല്‍ ഭഗവതിക്ഷേത്ര പരിസരത്തുനിന്നും ആരംഭിക്കുന്ന പ്രചരണ പരിപാടികള്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കും. ഇന്നലെ നീര്‍ക്കടവ്, ചാലാട് ചീക്കാട്ടെ പീടിക തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. മരണവീടുകളിലും കല്യാണവീടുകളിലും കേശവന്‍ ഇന്നലെ സന്ദര്‍ശനം നടത്തി. ഇതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെ അഞ്ചുപഞ്ചായത്തുകളിലെ ആദ്യഘട്ട പ്രചരണ പരിപാടികള്‍ പൂര്‍ത്തിയാക്കി. വിവിധ മേഖലകളില്‍ ആവേശ്വോജ്ജ്വല സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. സ്ഥാനാര്‍ത്ഥിയോടൊപ്പം ബിജെപി നേതാക്കളായ പി.കെ.വേലായുധന്‍, പി.വിനീഷ് ബാബു, എം.അര്‍ജ്ജുന്‍, ലനീഷ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
















