പയ്യന്നൂര്‍: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ്ങ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നര മാസത്തെ പ്രത്യേക ബാച്ച് ക്ലാസുകള്‍ നടക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, ഐടി, കരിയര്‍ ഗൈഡന്‍സ്, ക്രിയേറ്റീവ് ഡ്രാമാ തെറാപ്പി, കരിയര്‍ ആപ്റ്റിറ്റിയൂഡ് ആന്റ് പേഴ്‌സണാലിറ്റി അസ്സസ്‌മെന്റ് ടെസ്റ്റ് എന്നിവയിലാണ് പരിശീലനം. ക്ലാസുകള്‍ 11 ന് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ 04972 800572, 9496015018 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
















