പയ്യന്നൂര്‍: പുഷ്പക ബ്രാഹ്മണസേവാ സംഘം അറത്തില്‍ പ്രാദേശിക വനിതാസഭ ഏകദിന നിര്‍മ്മാണ ശില്‍പ്പശാല നടത്തി. കെ.കെ.എം.ശാരദ ഉദ്ഘാടനം ചെയ്തു. യശോദ ബ്രാഹ്മിണി അമ്മ അധ്യക്ഷത വഹിച്ചു. ടി.എം.സുരേഷ് ബാബു, വി.എം.ദാമോദരന്‍ നമ്പീശന്‍, വി.എം.കേശവന്‍ നമ്പീശന്‍, ലളിത ബാലകൃഷ്ണന്‍, വി.എം.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കുട, സോപ്പ്, പേപ്പര്‍ബാഗ്, കരകൗശല വസ്തുക്കള്‍, പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കൗതുക വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണ പരിശീലനം നടന്നു. സതി രവീന്ദ്രന്‍, തങ്കമണി, എം.ദാക്ഷായണി, വി.എം.ലളിത എന്നിവര്‍ നേതൃത്വം നല്‍കി.
















