പാനൂര്‍: ജനകീയസമിതി പിളര്‍ന്നു.പുതിയ സമിതിയുമായി ഇ.മനീഷ്് രംഗത്ത്.കഴിഞ്ഞ ദിവസം പാനൂരില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം കൃത്യമായ വരവുചിലവുകള്‍ ഹാജരാക്കിയില്ലായെന്നാരോപിച്ച് ജനകീയസമിതി ജില്ലാസെക്രട്ടറി ഇ.മനീഷിനെ സെക്രട്ടറിസ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കെകെ.ചാത്തുക്കുട്ടിയെ പ്രസിഡണ്ടായി അവരോധിച്ച് പുതിയ സമിതി വന്നിട്ടുള്ളത്.ക്വാറി വിഷയങ്ങളിലടക്കം ജില്ലയിലെ ഒട്ടുമിക്ക ജനകീയപ്രശ്‌നങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന ജനകീയസമിതി സെക്രട്ടറി ഇ.മനീഷിനെ പുറത്താക്കിയതിനു പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചനയുണ്ടെന്ന ആക്ഷേപവും ശക്തമാണ്.ബിഡിജെഎസ് നേതൃത്വവുമായി ഇ.മനീഷ് അനു‘ാവം പുലര്‍ത്തിയിരുന്നു.കൃഷിമന്ത്രി കെപി.മോഹനനെതിരെ പാനൂര്‍ താലൂക്ക് ആശുപത്രിക്കായി സ്ഥലമെടുത്തതില്‍ ക്രമകേട് ചൂണ്ടിക്കാട്ടി വിജിലന്‍സിനു പരാതിയും നല്‍കിയിരുന്നു.എന്നാല്‍ ഇ.മനീഷിനെതിരെ ശക്തമായ തെളിവുകളുമായാണ് കെവി.മനോഹരന്റെ നേതൃത്വത്തിലുളള ജനകീയസമിതി അംഗങ്ങള്‍ രംഗത്തുളളത്.യഥാര്‍ത്ഥ ജനകീയസമിതി തങ്ങളാണെന്നും ഇവര്‍ അവകാശപ്പെടുന്നു.
















