കോട്ടയം: കോട്ടയത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ജി. അരവിന്ദന്റെ 25-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായുള്ള ‘അരവിന്ദായനം’ ഇന്ന് തിരിതെളിയും. ഇന്ന് രാവിലെ 8.30ന് അനുപമ തീയറ്ററില്‍ അരവിന്ദന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയോടെ തുടക്കമാവും. തുടര്‍ന്ന് 9ന് അരവിന്ദന്റെ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 9.30ന് ‘അരവിന്റെ കോട്ടയം’ എന്ന ഓര്‍മ്മപുതുക്കലില്‍ സി.ആര്‍. ഓമനക്കുട്ടന്‍, സി.ആര്‍. മേനോന്‍, എ. അരവിന്ദന്‍, പ്രേം പ്രകാശ്, രാജാശ്രീകുമാര്‍, വര്‍മ്മ, ആര്‍. ഉണ്ണി എന്നിവര്‍ പങ്കെടുക്കും. 11ന് മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരം നേടിയ ‘എസ്തപ്പാന്‍’ ്രപദര്‍ശിപ്പിക്കും. ഉച്ചയ്‌ക്ക് രണ്ടിന് ‘അരവിന്ദനോടൊപ്പം’ പരിപാടിയില്‍ സി.കെ. ശ്രീരാമന്, ജി. ആര്‍. മേനോന്‍, ഊര്‍മ്മിള ഉണ്ണി, ഐ. ഷണ്മുഖദാസ് എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 5ന് മികച്ച സംവിധായകനുള്ള പ്രാദേശിക, സംസ്ഥാന അവാര്‍ഡ് നേടിയ ‘തമ്പ്’. 7.30ന് മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡ് നേടിയ ‘ചിദംബരം’ പ്രദര്‍ശിപ്പിക്കും.
















