കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ പ്രാഥമിക ഓഹരി വിപണന രംഗത്ത് സജീവമാകാനുള്ള തയാറെടുപ്പിലാണെന്ന് നാഷണല്‍ സ്റ്റോക്ക് എക്സേഞ്ച്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ നാഷണല്‍ സ്റ്റോക്ക് എക്സേഞ്ചില്‍ രേഖപ്പെടുത്തിയ 14508.11 കോടി രൂപയുടെ ഐപിഒ നിക്ഷേപം വര്‍ധനയുടെ സൂചികയാണ് കാണിക്കുന്നത്.
22 കോര്‍പ്പറേറ്റ് കമ്പനികളാണ് ഈ കാലയളവില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 66 ശതമാനത്തോളം കമ്പനികളുടേതായി 500 കോടിയിലേറെ രൂപയുടെ ഓഹരി ബിസിനസ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: