കൊച്ചി: ഡ്യൂലക്‌സ് സൂപ്പര്‍ ക്ലീന്‍ കിഡ് പ്രൂഫ് ചലഞ്ച് അവതരിപ്പിച്ചു. സൂപ്പര്‍ ക്ലീന്‍ കിഡ് പ്രൂഫ് സാങ്കേതികതയേക്കാള്‍ മേല്‍ത്തരം മികവുള്ള വാഷബിള്‍ ഇമള്‍ഷന്‍ ഉണ്ടെന്ന് തെളിയിക്കുന്നതിനുള്ള വെല്ലുവിളിയാണ് ഡ്യൂലക്‌സ് മുന്നോട്ടുവെച്ചിരിക്കുന്നത്.
വെല്ലുവിളി ഏറ്റെടുത്ത് തെളിയിക്കുന്നവര്‍ക്ക് ഡ്യൂലക്‌സ് 20 ലിറ്റര്‍ പെയിന്റ് നല്‍കും. ഏപ്രില്‍ 30 വരെ ഭാരത്തിലെ 50ലേറെ പട്ടണങ്ങളിലാണ് ചലഞ്ച് അവതരിപ്പിക്കുന്നത്.
ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് www.dulux.in/kidproofchal-lenge എന്ന വെബ്‌സൈറ്റില്‍ ഏപ്രില്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരെ ഇതിനു ശേഷം കമ്പനി പ്രതിനിധികള്‍ ബന്ധപ്പെട്ട് ചലഞ്ചിനുള്ള സമയക്രമം നിശ്ചയിക്കും.
















