Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോജി ആന്റണിയുടെ സാഹസികപ്രകടനം ലോക റിക്കാര്‍ഡിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 10:49 pm IST
inKottayam

പൊന്‍കുന്നം: റോജി ആന്റണിയുടെ സാഹസികപ്രകടനം ലോകറിക്കാര്‍ഡിലേക്ക്. ഒരു മണിക്കൂര്‍ 14 സെക്കന്‍ഡ് കൊണ്ട് 101 തവണ ജീപ്പ് ശരീരത്തിലൂടെ കയറ്റിയിറക്കി പൊന്‍കുന്നം സ്വദേശിയായ റോജി ആന്റണി ലോകറിക്കാര്‍ഡില്‍. ഇന്‍ഡഗ്രേറ്റഡ് മാര്‍ഷല്‍ ആക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചിറക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ലോകറിക്കാര്‍ഡ് പിറന്നത്. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ പ്രതിനിധിയായ സുനില്‍ ജോസഫിന്റെ സാന്നിധ്യത്തിലാണ് ഈ പ്രകടനം നടന്നത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നൂറുകണക്കിന് ജനങ്ങളെയും വിവിധ ജനപ്രതിനിധികളെയും സാക്ഷി നിര്‍ത്തി പ്രകടനം കാഴ്ചവച്ചത്. അഞ്ച് മാരുതി ജിപ്‌സി ജീപ്പുകളാണ് ഒന്നിനു പുറകെ ഒന്നായി റോജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. റോജിയുടെ സുഹൃത്തുക്കളായ പി.എ. ജമാലുദീന്‍, അഫ്‌സല്‍ ഹനീഫ, മോന്‍സി കാരയ്‌ക്കാട്ട്, ജോസ് സെബാസ്റ്റിയന്‍, റെജിലാല്‍ എന്നിവരായിരുന്നു ജിപ്‌സിയുടെ ഡ്രൈവര്‍മാര്‍. മഹാത്മാഗാന്ധി ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള മിനി സ്‌റ്റേഡിയത്തില്‍ നടന്ന പ്രകടനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍ നായര്‍ ഫഌഗ് ഓഫ് ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്തംഗവും മുന്‍ പ്രസിഡന്റുമായ അഡ്വ. ഗിരീഷ് എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.ആര്‍. സാഗര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം കെ.ജി. കണ്ണന്‍, ഗ്രാമപഞ്ചായത്തംഗവും സ്വാഗത സംഘം ചെയര്‍മാനുമായ പി. മോഹന്റാം, കുമളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി. എന്‍. ശശി, പൊന്‍കുന്നം ക്ലബ്ബ് ഭാരവാഹികളായ ശ്രീജിത്ത് പൊന്‍കുന്നം, ശ്രീകുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍മാരുടെ സംഘവും ആംബുലന്‍സും പോലീസ് സേവനവും ഏര്‍പ്പെടുത്തിയിരുന്നു. 101 തവണ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ റോജി ആന്റണിയെ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തും വിവിധ സംഘടനകളും ഉപഹാരങ്ങള്‍ നല്‍കി. തോട്ടുങ്കല്‍ കുടുംബാഗമായ ജോജിയുടെ ഭാര്യ ജൂലിയും മക്കളായ മിന്നു, ഹര്‍ഷ, നിമിഷ അടക്കമുള്ള കുടുംബാംഗങ്ങളും എത്തിയിരുന്നു. കരാട്ടേ, ബോക്‌സിംഗ് തുടങ്ങിയ അഭ്യാസപ്രകടനങ്ങിലൂടെ ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 50കാരനായ റോജി കഴിഞ്ഞ 33 വര്‍ഷമായി ആയോധന കലാരംഗത്തു നിറസന്നിധ്യമാണ്. ഒക്‌നോവ ഷ്വോറിന്‍ റിയു റിയോകാന്‍ കരാട്ടേ അസോസിയോഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ് റോജി ആന്റണി. അറിയിപ്പ് വരുന്നതോടെ ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം, റിക്കാര്‍ഡ് സെക്ടര്‍ യുഎസ്എ എന്നിവയില്‍ പൊന്‍കുന്നത്തെ പ്രകടനത്തോടെ റിക്കാര്‍ഡിടുവാന്‍ കഴിയും. ഗിന്നസ് ബുക്കില്‍ നിലവില്‍ 3,000 കിലോ ഭാരമുള്ള വാഹനം എട്ടു പ്രാവശ്യവും 4,000 കിലോ ഭാരമുള്ള വാഹനം ഒരു തവണയും തുടര്‍ച്ചയായി ദേഹത്തുകൂടി കയറ്റിയിറക്കിയ യൂറേപ്യന്‍ പൗരന്റെ പേരിലാണ് നിലവിലെ റിക്കാര്‍ഡ്. ന്യാകുമാരി മുതല്‍ കാഷ്മീര്‍ മുതല്‍ വരെയുള്ള സൈക്കിള്‍ യാത്ര നടത്തിയിട്ടുള്ള അദ്ദേഹം കര്‍ണാടക മുന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ കൂടിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

India

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

Kerala

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Kerala

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.