Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇൗജിപ്ഷ്യന്‍ വിമാനം റാഞ്ചി സൈപ്രസില്‍ ഇറക്കി; യാത്രക്കാരെ വിട്ടയച്ചു, അക്രമി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 11:56 pm IST
inWorld

കെയ്‌റോ: ബെല്‍റ്റു ബോംബ് ധരിച്ചിട്ടുണ്ടെന്നു പറഞ്ഞ് വെറ്ററിനറി പ്രൊഫസര്‍ ഇൗജിപ്ഷ്യന്‍ വിമാനം തട്ടിയെടുത്ത് സൈപ്രസില്‍ ഇറക്കി. സന്ധിസംഭാഷണങ്ങള്‍ക്കൊടുവില്‍ മുഴുവന്‍ യാത്രക്കാരെയും മോചിപ്പിച്ചു. അക്രമിയെ അറസ്റ്റു ചെയ്തു. ഇയാള്‍ മനോരോഗിയാണെന്ന് സംശയിക്കുന്നു. ഇയാള്‍ ബെല്‍റ്റു ബോംബ് ധരിച്ചിരുന്നുവെന്നു പറഞ്ഞതു പോലും കളവായിരുന്നുവെന്നാണ് സംശയം.

രാവിലെ എട്ടു മണിയോടെയാണ് നാടകീയ സംഭവ വികാസങ്ങള്‍ക്ക് തുടക്കം. അലക്‌സാണ്ട്രിയയില്‍ നിന്ന് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലേക്ക് പോകുകയായിരുന്ന, 81 പേര്‍ കയറിയ വിമാനം , സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഈജിപ്ഷ്യന്‍ പൗരന്‍ ഇബ്രാഹിം അബ്‌ദേല്‍ എന്നയാളാണ് റാഞ്ചിയത്. ബോംബുകള്‍ പൊട്ടിച്ച് വിമാനം തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് എയര്‍ബസ് 320 വിമാനം സൈപ്രസില്‍ ഇറക്കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഉച്ചയ്‌ക്ക് രണ്ടരയോടെ ഇബ്രാഹിം 21 വിദേശികളും 15വിമാനജോലിക്കാരും ഒഴികെയുള്ള 45 യാത്രക്കാരെ വിട്ടയച്ചു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വിദേശികള്‍ അടക്കം 36 പേരെയും വിട്ടയച്ചു. അതിനു ശേഷം പോലീസിന് കീഴടങ്ങിയ ഇയാളെ അറസ്റ്റു ചെയ്തു.

അക്രമി ഭീകരനാണെന്നാണ് ആദ്യം ധരിച്ചിരുന്നതെങ്കിലും അലക്‌സാണ്ട്രിയ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി പ്രൊഫസറായ ഇയാള്‍ മനോരോഗിയാണെന്ന് കരുതുന്നു.

താനുമായി അകന്നു കഴിയുന്ന, സൈപ്രസ് സ്വദേശിനിയായ ഭാര്യയെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിം അബ്‌ദേല്‍ തവാബ് സമാഹയുടെ ആവശ്യം. സൈപ്രസിലെ ലാര്‍നാക്കാ വിമാനത്താവളത്തിനു സമീപം ഓറോകഌനിയെന്ന ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. തന്റെ ആവശ്യം എഴുതിയ കത്ത് ഇയാള്‍ എറിഞ്ഞു നല്‍കുകയായിരുന്നു. കത്ത് മുന്‍ഭാര്യയ്‌ക്ക് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈജിപ്തിലെ സ്ത്രീ തടവുകാരെ വിട്ടയക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഇയാള്‍ രാഷ്‌ട്രീയ അഭയം തേടിയതായും പറയപ്പെടുന്നു. എന്നാല്‍ ഇയാളുടെ ആവശ്യങ്ങളില്‍ ദുരൂഹത തുടരുകയാണ്. എന്താണ് വിമാനം റാഞ്ചാനുള്ള കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.

വിമാനം സൈപ്രസില്‍ എത്തി കുറച്ചു കഴിഞ്ഞ് 11 പേരെ ഒഴിച്ച് മറ്റുള്ളവരെയെല്ലാം മോചിപ്പിച്ച ഇയാള്‍, ആവശ്യങ്ങള്‍ സാധിച്ചു നല്‍കാമെന്ന് വ്യക്തമാക്കിയിട്ടും 36 പേരെ വിട്ടയച്ചിരുന്നില്ല. ചര്‍ച്ചകള്‍ തുടര്‍ന്നതോടെ കുറച്ചു നേരം കൂടിക്കഴിഞ്ഞ് പലരും വിമാനത്തില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് കണ്ടത്. അല്പ്പം കഴിഞ്ഞ് വിമാനത്തിന്റെ കോക്ക്പിറ്റ് ജനാല വഴി ഇറങ്ങിവന്ന് ഇയാള്‍ കീഴടങ്ങുകയായിരുന്നു.

ബെല്‍റ്റ് ബോംബ് ധരിച്ച ഇബ്രാഹിം കോക്പിറ്റില്‍ കടന്നുചെന്ന് ബോംബു പൊട്ടിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തി വിമാനം റാഞ്ചുകയായിരുന്നുവെന്ന് പൈലറ്റ് ഒമര്‍ അല്‍ ഗമ്മാല്‍ പറഞ്ഞു. ഇയാള്‍ ധരിച്ചിരുന്ന വെള്ള ബെല്‍റ്റ് വീര്‍ത്തിരുന്നു. അതില്‍ നിന്ന് വയറുകള്‍ പുറത്തേക്ക് തള്ളി നില്‍പ്പുണ്ടായിരുന്നു.ഇതിനപ്പുറം അതില്‍ സ്‌ഫോടകവസ്തുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ആദ്യസൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.