Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബ്രസല്‍സില്‍ ഭീകരാക്രമണ പരമ്പര ;28 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 09:39 pm IST
inWorld

ബ്രസല്‍സ്: പ്രമുഖ യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഭീകരാക്രമണ പരമ്പര. 28 പേര്‍ മരിച്ചു. 136 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഭാരതത്തിന്റെ ജെറ്റ് എയര്‍വേയ്‌സിലെ ഒരു ഉദ്യോഗസ്ഥയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെ എട്ടുമണിയോടെ ബ്രസല്‍സ് സാവെന്റം വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍, അമേരിക്കന്‍ എയര്‍ലൈന്‍സ് ഓഫീസിലാണ് ആദ്യം ബോംബ് സ്‌ഫോടനമുണ്ടായത്, ഇരട്ട സ്‌ഫോടനമായിരുന്നു. ഇതില്‍ 13 പേര്‍ മരിച്ചു. തുടര്‍ന്ന് ഒന്‍പതേകാലോടെ തൊട്ടടുത്ത് യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമന്ദിരത്തിനു സമീപത്തുള്ള മാല്‍ബീക് മെട്രോ സ്‌റ്റേഷനിലും ബോംബുസ്‌ഫോടനം നടന്നു. ഇതില്‍ 15 പേരാണ് മരിച്ചത്.

വിമാനത്താവളത്തില്‍ ചാവേറാക്രമണമായിരുന്നു. അതിനൊപ്പം ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയും ചെയ്തതായി പറയപ്പെടുന്നു. അറബിയില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു വെടിവയ്‌പ്പെന്ന് ബെല്‍ജിയന്‍ വാര്‍ത്താ ഏജന്‍സി ബെല്‍ഗ റിപ്പോര്‍ട്ട് ചെയ്തു.

പാരീസില്‍ 130 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ മുഖ്യപ്രതിസലാ അബ്ദുസലാം നാലു ദിവസം മുന്‍പ് ബ്രസല്‍സില്‍ പിടിയിലായിരുന്നു. തുടര്‍ന്ന് പതിമൂന്നിടങ്ങളില്‍ ബോംബു സ്‌ഫോടനം നടത്തി പ്രതികാരം ചെയ്യുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്ന് “രാജ്യമെങ്ങും കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് സ്‌ഫോടനപരമ്പര.

വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലാണ് സ്‌ഫോടനം ഉണ്ടായത്. യാത്രക്കാരുടെ ശരീരങ്ങള്‍ ചിന്നിച്ചിതറി, ജനലുകള്‍ തകര്‍ന്നു, മേല്‍ക്കൂരയും സീലിംഗും ഇളകിത്തെറിച്ചു. ഏറെനേരം കഴിഞ്ഞും കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു. സ്‌ഫോടനത്തില്‍ മുറിവേറ്റ് ചോരയില്‍ കുളിച്ച ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് രക്ഷതേടി പായുന്നതും കണ്ടു. ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് നാശനഷ്ടമേറെയുണ്ടായത്. ഇവിടം യുദ്ധക്കളം പോലെയാണ്. ബ്രസല്‍സ് ഫയര്‍ ബ്രിഗേഡ് മേധാവി പിറി മെയ്‌സ് പറഞ്ഞു. വിമാനത്താവളത്തില്‍ ഒേര സമയത്താണ് രണ്ടു സ്‌ഫോടനങ്ങളും നടന്നത്.

സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ഫ്രാന്‍സ് ബെല്‍ജിയം അതിര്‍ത്തി അടച്ചു. പ്രധാനസ്ഥലങ്ങളിലെല്ലാം കൂടുതല്‍ പോലീസിനെ വിന്യസിച്ചു. തീയണക്കാനെത്തിയ ഫയര്‍ബ്രിഗേഡ് വിമാനത്താവളത്തില്‍ നിന്ന് പൊട്ടാതെയിരുന്ന മറ്റൊരു ബെല്‍റ്റ് ബോംബ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. എയര്‍പോര്‍ട്ട് ലോഞ്ചില്‍ നിന്ന് ഒരു എകെ 47 തോക്ക് കണ്ടെത്തിയിട്ടുണ്ട്.

ഭീകരാക്രമണങ്ങളെ ലോകനേതാക്കള്‍ ശക്തമായി അപലപിച്ചു. ബ്രസല്‍സില്‍ നിന്നുള്ള വാര്‍ത്ത ആശങ്കപ്പെടുത്തുന്നു. ആക്രമണങ്ങളെ അപലപിക്കുന്നു. പ്രധാനമ്രന്തി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തെ റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുട്ടിനും അപലപിച്ചു. യൂറോപ്യന്‍ ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണിതെന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്‌ഫൊന്‍ ലോവെന്‍ പറഞ്ഞു.ജനങ്ങള്‍ സംയമനം പാലിച്ച് ഐക്യത്തോടെ നിലകൊള്ളണമെന്ന് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍ അഭ്യര്‍ഥിച്ചു.ആഴ്ചകളായി യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം ഭീകരാക്രമണം പ്രതീക്ഷിച്ച് ആശങ്കയോടെ കഴിയുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.