Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പൊതു ജലാശയങ്ങള്‍ വൃത്തിയായി സംരക്ഷിക്കണം : കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 08:54 pm IST
inWayanad

 

കല്‍പ്പറ്റ : മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വയനാട് ജില്ല കടുത്ത ചൂടിനെയും വരള്‍ച്ചയേയും നേരിടുന്ന സാഹചര്യത്തില്‍ പൊതുകിണറുകളും തോടുകളും കുളങ്ങളും മറ്റു ജലാശയങ്ങളും മാലിന്യം തള്ളാതെ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യതയാണെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി. ഒഴുകുന്നതോ കെട്ടിനില്‍ക്കുന്നതോ ആയ ഏത് ജലസ്രോതസ്സും പഞ്ചായത്ത് രാജ് നിയമ പ്രകാരം പഞ്ചായത്തിന്റെ സ്വത്താണെന്നും വരള്‍ച്ചാസമയത്ത് അവയുടെ ഉപയോഗം സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അടിയന്തിര സ്വഭാവം വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള വിതരണത്തിന് ഏതാനും പഞ്ചായത്തുകള്‍ അനുമതി തേടിയിട്ടുണ്ട്. പുല്‍പ്പള്ളി, മൂപ്പൈനാട്, മുള്ളന്‍കൊല്ലി, പൂതാടി, നൂല്‍പ്പുഴ, മേപ്പാടി, തിരുനെല്ലി, അമ്പലവയല്‍, നെന്‍മേനി, അമ്പലവയല്‍, പനമരം, തരിയോട്, കോട്ടത്തറ്റ, വെള്ളമുണ്ട, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും കോളനികളുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിധേയമായി അത്യാവശ്യ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനാണ് കലക്ടറുടെ നിര്‍ദേശം. കുടിവെള്ള വിതരണം നടത്തുമ്പോള്‍ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം.

കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ മേപ്പാടിയില്‍ പഞ്ചായത്ത് കുടിവെള്ള വിതരണം നടത്തുന്നതായി സെക്രട്ടറി അറിയിച്ചു. ജല അതോറിറ്റിയുടെ പദ്ധതി കണക്ഷന്‍ ഉണ്ടായിട്ടും കുടിവെള്ളം എത്താത്ത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ജല അതോറിറ്റിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജലനിധി പദ്ധതിയുള്ള പ്രദേശങ്ങളില്‍ അവരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. സ്വയംസന്നദ്ധരായ ആള്‍ക്കാരെ ഉപയോഗിച്ച് കുളങ്ങള്‍ നവീകരിക്കുന്നതിന് തടസ്സമില്ല. പൈപ്പുകളിലൂടെ കുടിവെള്ളവിതരണം ഇല്ലാത്ത പട്ടികജാതി-വര്‍ഗ കോളനികളില്‍ കുടിവെള്ള വിതരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അത്തരം കോളനികളുടെ പട്ടിക ലഭ്യമാക്കണമെന്ന് ജല അതോറിറ്റി നിര്‍ദേശിച്ചു. ഇതിനായി ഐ.ടി.ഡി.പിയെ കലക്ടര്‍ ചുമതലപ്പെടുത്തി. പട്ടിക വര്‍ഗവകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍നിന്ന് വരള്‍ച്ചയെ നേരിടുന്നതിന് ഫണ്ട് ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.

കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ക്ലോറിന്‍ ഗുളികകള്‍ ആരോഗ്യവകുപ്പിന്റെ കൈയില്‍ ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ കെ. മോഹനന്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി ആരോഗ്യ വകുപ്പുമായി തദ്ദേശ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ടാല്‍ മതി.

വരള്‍ച്ച സംബന്ധിച്ച് 10 വര്‍ഷത്തെ സ്ഥിതിവിവര കണക്ക് പരിശോധിച്ച് പഞ്ചായത്തുകളില്‍ അഞ്ചു വര്‍ഷ ഗ്യാരന്റിയോടെ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥലത്ത് സ്‌കൂളുകളിലോ അങ്കണവാടികളിലോ വലിയ ടാങ്ക് സ്ഥാപിച്ച് വരള്‍ച്ചാ സമയത്ത് വൃത്തിയാക്കി കുടിവെള്ളം സംഭരിച്ച് ഉപയോഗിക്കാന്‍ കഴിയുംവിധത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്.

കൈയേറ്റം മൂലം തോടുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. കൈയേറ്റം ഒഴിപ്പിച്ച് തോടുകളുടെ വിസ്തൃതി വീണ്ടെടുക്കാന്‍ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയാറാക്കേണ്ടതുണ്ട്. കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും നവീകരിച്ച് വരള്‍ച്ചയ്‌ക്ക് പരിഹാരം തേടേണ്ടതുണ്ട്.

വരള്‍ച്ചാ പ്രതിരോധം സംബന്ധിച്ച് മാര്‍ച്ച് നാലിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എ.ഡി.എം സി.എം. മുരളീധരന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എം.കെ. രാജന്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.